
News
ഭൂഷണ് കുമാറിനെതിരെ ബലാത്സംഗ ആരോപണവുമായി നടിയും മോഡലുമായ യുവതി, വര്‍ഷങ്ങള്‍ ലൈംഗിക ചൂഷണത്തിനിരയായി
ഭൂഷണ് കുമാറിനെതിരെ ബലാത്സംഗ ആരോപണവുമായി നടിയും മോഡലുമായ യുവതി, വര്‍ഷങ്ങള്‍ ലൈംഗിക ചൂഷണത്തിനിരയായി
Published on

പ്രശസ്ത ബോളിവുഡ് സംഗീത നിര്‍മ്മാണ കമ്പനിയായ ടി സീരീസ് മേധാവി ഭൂഷണ് കുമാറിനെതിരെ ബലാത്സംഗ പരാതി. 30 വയസ്സുള്ള നടിയും മോഡലുമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഭൂഷണെതിരെ മുംബൈ അന്ധേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ടീ സീരിസിന്റെ വരാനിരിക്കുന്ന പ്രൊജക്റ്റുകളില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് ബലാത്സംഗം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്.
ഭൂഷണെ പരാതിക്കാരിക്ക് 2017 മുതല്‍ പരിചയമുണ്ട്. 2017-2020 വരെയുള്ള കാലയളവിലാണ് ഭൂഷണ് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്. ഇയാള്‍ക്കെതിരെ ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ടി സീരീസ് കമ്പനി സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ മകനാണ് ഭൂഷണ് കുമാര്‍. 1983-ലാണ് ഗുല്‍ഷന്‍ കുമാര്‍ ടീ സീരീസ് സ്ഥാപിക്കുന്നത്. ‘ക്യാസറ്റ് കിങ്’ എന്നായിരുന്നു ഗുല്‍ഷന്‍ കുമാര്‍ അറിയപ്പെട്ടിരുന്നത്. 1997-ല്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....