മലയാള സിനിമകൾ ചിത്രീകരണത്തിനായി അന്യസംസ്ഥാനത്തേയ്ക്കു പോകുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. തെലങ്കാന നല്ല സ്ഥലമെങ്കിൽ സിനിമ അവിടെ ചിത്രീകരിക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്.
കേരളത്തില് ചിത്രീകരണം അനുവദിക്കാമോ എന്ന് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് സിനിമാ മേഖല മാത്രമല്ല എല്ലാ മേഖലകളും പ്രതിസന്ധിയിലാണ്. സിനിമാ ചിത്രീകരണം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ചലച്ചിത്ര സംഘടനകളുമായി ചർച്ച നടത്താൻ തയ്യാറാണെന്നും, ഇക്കാര്യത്തിൽ ടിപിആർ കുറഞ്ഞ ശേഷം ആലോചിച്ച് തീരുമാനമെടുക്കാം. ഇളവുകൾ അനുവദിക്കേണ്ടത് താനല്ല. അത് സർക്കാരിന്റെ തീരുമാനമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി.
ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സർക്കാർ ഇന്ന് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുന്നുണ്ട്
കോവിഡ് നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണം തുടങ്ങാൻ കേരളത്തിൽ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഏഴ് സിനിമകൾ തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്ക് ചിത്രീകരണം മാറ്റുന്നതായി അറിയിച്ചിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ അടക്കമുള്ള ചിത്രങ്ങളുടെ ഷൂട്ടിങ്ങാണ് ഇൻഡോർ ഷൂട്ടിങ്ങിന് പോലും അനുമതിയില്ലാത്തതിനെ തുടർന്ന് കേരളത്തിന് പുറത്തേക്ക് പോകുന്നത്.
ചിത്രീകരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിനിമ രംഗത്തുള്ള നിരവധിയാളുകളും ഫെഫ്ക അടക്കമുള്ള സംഘടനകളും രംഗത്തു വന്നിരുന്നു. ചലച്ചിത്ര മേഖല ആവർത്തിച്ച് അഭ്യർഥിച്ചിട്ടും കേരളത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പോലും ചലച്ചിത്ര ചിത്രീകരണത്തിന് അനുമതിയില്ല; മോഹൻലാൽ ചിത്രം ഇന്ന് തെലങ്കാനയിൽ ചിത്രീകരണം ആരംഭിച്ചു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....