
Bollywood
ബോളിവുഡ് നടി അനുഷ്ക ശർമ്മ അഭിനയം നിർത്തി? ആ അഭിമുഖം… സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; നിരാശയോടെ ആരാധകർ
ബോളിവുഡ് നടി അനുഷ്ക ശർമ്മ അഭിനയം നിർത്തി? ആ അഭിമുഖം… സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; നിരാശയോടെ ആരാധകർ
Published on

പ്രസവത്തിന് ശേഷം മകൾ വാമിഖയുമായുള്ള നിമിഷങ്ങൾ ആരാധകരുമായി പങ്കു വെച്ച് കൊണ്ട് ജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ട് പോവുകയാണ് അനുഷ്ക. എന്നാൽ മകളുടെ വരവിന് ശേഷം അനുഷ്ക സ്വന്തം കരിയറിനോട് വിട പറയുകയാണോ എന്ന സംശയത്തിലാണിപ്പോൾ ആരാധകർ. ഈ സംശയത്തിന് ബലം നൽകുന്ന തരത്തിലുള്ള താരത്തിന്റെ പഴയ ഒരു അഭിമുഖവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
2018 ഇൽ റിലീസ് ചെയ്ത സീറോ ആയിരുന്നു അനുഷ്ക അവസാനമായി അഭിനയിച്ച ചലച്ചിത്രം. എന്നാൽ ഈ സിനിമ വിജയമായിരുന്നില്ല. പിന്നീട് സഹോദരൻ കർണേഷ് ശർമയോടൊപ്പം സ്വന്തം പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ച അനുഷ്ക നിർമ്മാണ മേഖലയിലേയ്ക്ക് ചുവടു മാറ്റി.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പാതാൾ ലോക്, നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്ത ത്രില്ലർ സിനിമ ബുൾബുൾ തുടങ്ങിയവയുടെ നിർമ്മാതാവായി അനുഷ്ക പ്രവർത്തിച്ചു. എന്നാൽ മകളുടെ ജനനശേഷം അനുഷ്ക സ്വന്തം കരിയറിൽ നിന്നും വിട്ടു നിൽക്കുകയാണ്.
“വിവാഹം വളരെ പ്രധാനമാണ്. ഞാൻ വിവാഹിതയാകാനും കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു. വിവാഹശേഷം ഞാൻ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല.” കോഹ്ലിയുമായുള്ള വിവാഹത്തിന് മുൻപേ തന്നെ ഒരു അഭിമുഖത്തിൽ അനുഷ്ക പറഞ്ഞ ഈ വാക്കുകളാണ് ആരാധകർ വീണ്ടും ചർച്ചയാകുന്നത്. മകളുടെ ജനനശേഷം പൂർണ്ണമായും കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അനുഷ്ക.
അഭിനയത്തേക്കാൾ അനുഷ്കയെ ഇനിയുള്ള നാളുകളിൽ നിർമ്മാതാവിന്റെ വേഷത്തിൽ തന്നെ കാണാം എന്നും റിപ്പോർട്ടുകൾ വിലയിരുത്തുന്നു. സ്വന്തം പ്രൊഡക്ഷൻ ഹൗസ് വഴി കൂടുതൽ പ്രോജക്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ ശ്രമം എന്നാണ് റിപ്പോർട്ടുകൾ.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...