Connect with us

വലുതാകുമ്പോൾ നിങ്ങളുടെ അവയവങ്ങള്‍ അച്ഛന്റെയും സഹോദരന്റെയും മുന്നിൽ മറയ്ക്കുന്നത് എന്തിനാണ്? വീട്ടിലെ ആണുങ്ങളെ നിങ്ങളുടെ അവയവങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്നമല്ലേ?പെണ്‍കുട്ടികളെ ജീവിക്കാന്‍ അനുവദിക്കൂ, അവര്‍ സ്വാതന്ത്ര്യത്തോടെ ശ്വസിക്കട്ടെ; നടിയുടെ കുറിപ്പ് വൈറൽ

Bollywood

സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് മറാഠി നടി ഹേമാംഗി കവി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. വീടുകളില്‍ പോലും പെണ്‍കുട്ടികള്‍ ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തെക്കുറിച്ചാണ് ഹേമാംഗിയുടെ കുറിപ്പ്.

സോഷ്യല്‍ മീഡിയയില്‍ ഹേമാംഗി പങ്കുവച്ച ഒരു വിഡിയോയ്ക്ക് നിരവധി ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. പിന്നാലെയാണ് നടിയുടെ തുറന്നെഴുത്ത്.

ഫെയ്‌സ്ബുക്കില്‍ താരം പങ്കുവച്ച കുറിപ്പില്‍ പറയുന്നതിങ്ങനെ..

ബ്രാ ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ അത് ധരിക്കട്ടെ, അത് അവരുടെ തീരുമാനമാണ്, പക്ഷെ എന്തുകൊണ്ടാണ് ബ്രാ ധരിക്കുന്നത് ഇഷ്ടമല്ലാത്തവരെ വിമര്‍ശിക്കുന്നത്. എന്തിനാണ് അത് അടിച്ചേല്‍പ്പിക്കുന്നത്. പല പെണ്‍കുട്ടികളും മുലക്കണ്ണ് കാണാതിരിക്കാന്‍ രണ്ട് ബ്രാ ധരിക്കാറുണ്ട്, ടിഷ്യൂ പേപ്പര്‍ വച്ച് മറയ്ക്കുകയോ നിപ്പിള്‍ പാഡ് വയ്ക്കുകയോ ഒക്കെ ചെയ്യും… എന്തിനാണ് ഇത്രയേറെ?’

‘ബ്രാ ധരിക്കുന്നത് പല സ്ത്രീകള്‍ക്കും അസ്വസ്ഥതയാണ്. ബ്രാ അഴിച്ചതിന് ശേഷം അവര്‍ സ്വതന്ത്രമായി ശ്വാസമെടുക്കുന്നത് കാണുമ്‌ബോള്‍ നിങ്ങള്‍ക്ക് സഹതാപം തോന്നും.

പുറത്തുള്ളവരെ മാറ്റിനിര്‍ത്തിയാലും സ്വന്തം അച്ഛന്റെയും സഹോദരന്റെയും മുന്നിലും ബ്രാ ധരിക്കണോ? എന്തിന്? ഇതേ അച്ഛന്‍ നിങ്ങളെ ചെറുപ്പത്തില്‍ പൂണ്ണനഗ്‌നരായി കണ്ടിട്ടില്ലേ? ചേട്ടനും അനിയനും ഒക്കെ കണ്ടിട്ടുണ്ടാകില്ലേ? പിന്നെ എന്തിനാണ് വലുതാകുമ്‌ബോള്‍ നിങ്ങളുടെ അവയവങ്ങള്‍ അവര്‍ക്ക് മുന്നില്‍ മറയ്ക്കുന്നത്. നിങ്ങളുടെ അവയവങ്ങള്‍ വീട്ടിലെ ആണുങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്നമല്ലേ?

എന്റെ വീട്ടില്‍ ഞാനോ എന്റെ ചേച്ചിയോ ബ്രാ ധരിച്ചിട്ടില്ല. വീട്ടില്‍ അച്ഛനും ചേട്ടനുമുണ്ട്. ഞങ്ങളെ അങ്ങനെ കാണുമ്‌ബോള്‍ അവര്‍ക്ക് ഒരു ഭാവമാറ്റവുമുണ്ടാകാറില്ല. പെണ്‍കുട്ടികളെ ജീവിക്കാന്‍ അനുവദിക്കൂ, അവര്‍ സ്വാതന്ത്ര്യത്തോടെ ശ്വസിക്കട്ടെ. ഇക്കാര്യം ആദ്യം ഉള്‍ക്കൊള്ളേണ്ടത് സ്ത്രീകള്‍ തന്നെയാണ്’- ഹേമാംഗി പറയുന്നു.

More in Bollywood

Trending

Recent

To Top