‘ഫേക്കാണ് പുതിയ ട്രെന്‍ഡ്, കുറെ പേര് ആ ഒരു സ്റ്റൈലിലാണെന്ന് തോന്നുന്നു’; ഋതുവിനെ ഉദ്ദേശിച്ച് പോസ്റ്റുമായി ജിയ ഇറാനി, ‘വിട്ടു കളയണം ബ്രോ’! ഉപദേശവുമായി സോഷ്യല്‍ മീഡിയ
‘ഫേക്കാണ് പുതിയ ട്രെന്‍ഡ്, കുറെ പേര് ആ ഒരു സ്റ്റൈലിലാണെന്ന് തോന്നുന്നു’; ഋതുവിനെ ഉദ്ദേശിച്ച് പോസ്റ്റുമായി ജിയ ഇറാനി, ‘വിട്ടു കളയണം ബ്രോ’! ഉപദേശവുമായി സോഷ്യല്‍ മീഡിയ
‘ഫേക്കാണ് പുതിയ ട്രെന്‍ഡ്, കുറെ പേര് ആ ഒരു സ്റ്റൈലിലാണെന്ന് തോന്നുന്നു’; ഋതുവിനെ ഉദ്ദേശിച്ച് പോസ്റ്റുമായി ജിയ ഇറാനി, ‘വിട്ടു കളയണം ബ്രോ’! ഉപദേശവുമായി സോഷ്യല്‍ മീഡിയ
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയീലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ്ബോസ് മലയാളം. ഇതിലെ മത്സരാര്‍ത്ഥികള്‍ക്കെല്ലാം തന്നെ നിരവധി ആരാധകരാണുള്ളത്. ഇവരുടെ പേരില്‍ ആര്‍മികളും ഫാന്ഫൈറ്റുമെല്ലാം സ്ഥിരകാഴ്ചയാണ്. അതുപോലെ ബിഗ്ബോസ് എന്ന പരിപാടിയില്‍ എത്തിയിതിനു ശേഷം മലയാളി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് ഋതു മന്ത്ര. ആദ്യ ആഴ്ചകളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമല്ലാതിരുന്ന മുഖമായതിനാല്‍ തന്നെ എലിമിനേഷനിലെ സ്ഥിരം താരമായിരുന്നു ഋതു. ആദ്യ എപ്പിസോഡുകളില്‍ തന്നെ പുറത്താകുമെന്ന് ചിലര്‍ വിധി എഴുതിയെങ്കിലും തന്റെ നിലപാടുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ഋതു പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു.
ഋതു മന്ത്രയ്ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ജിയ ഇറാനി. ഋതുവുമായി പ്രണയത്തിലാണെന്നും ഇപ്പോഴാണ് ചിത്രങ്ങള്‍ പങ്കുവെക്കാന്‍ സാധിച്ചതെന്നും കുറിച്ചാണ് ജിയയുടെ എത്തിയത്. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഞങ്ങള്‍ പ്രണയത്തിലാവുന്നത് എന്നാണ് മുന്‍പ് ജിയ പറഞ്ഞത്. ഋതുവിനെ പോലെ മോഡലിംഗ് രംഗത്ത് തിളങ്ങിയ താരമാണ് ജിയ ഇറാനി. ജിയ പറഞ്ഞത് ആദ്യം ആരും വിശ്വസിച്ചില്ലെങ്കിലും പിന്നീട് ഋതുവിനൊപ്പമുളള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ എല്ലാവരിലും സംശയമുണ്ടായി.
ബിഗ് ബോസിലുളള സമയത്ത് പുറത്ത് ഒരു റിലേഷനുണ്ടെന്ന് ഋതു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പുറത്തിറങ്ങിയ ശേഷം ഇതേകുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല നടി. ബിഗ് ബോസിന് ശേഷം ജിയയെ ഋതു ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരുന്നു. അതേസമയം ഋതുവിനെ കുറിച്ചുളള പോസ്റ്റുകളുമായി എപ്പോഴും എത്താറുണ്ട് ജിയ ഇറാനി. നിമിഷനേരംകൊണ്ടാണ് ഇതെല്ലാം വൈറലാകാറുളളത്. ഋതുവിനോടുളള പ്രണയം പല സമയത്തും പ്രകടിപ്പിക്കാറുണ്ട് ജിയ. അതേസമയം ജിയ ഇറാനിയുടെതായി വന്ന എറ്റവും പുതിയ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മാസ്ക്ക് കൊണ്ട് പകുതി മറച്ച മുഖം കാണിച്ചുളള ചിത്രം പങ്കുവെച്ചാണ് ജിയയുടെ പോസ്റ്റ് വന്നത്.
‘ഫേക്കാണ് പുതിയ ട്രെന്‍ഡ്, കുറെ പേര് ആ ഒരു സ്റ്റൈലിലാണെന്ന് തോന്നുന്നു’ എന്ന് ചിത്രത്തിനൊപ്പം കുറിച്ചാണ് ജിയ എത്തിയത്. എന്നാല്‍ ഇത് ഋതുവിനെ ഉദ്ദേശിച്ചാണോ എന്ന കാര്യം വ്യക്തമല്ല. ജിയ ഇറാനിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വിട്ടുകളയണം അതിനെയൊക്കെ ബ്രോ എന്നാണ് ഒരാള്‍ കുറിച്ചത്. മാസ്ക്ക് വെച്ച് തുടരാന്‍ ഒരാള്‍ക്ക് അധികകാലം കഴിയില്ലെന്ന് മറ്റൊരു കമന്റും വന്നു. ‘ഒന്നുകില്‍ അവര്‍ക്ക് അത് സ്വയം എടുക്കേണ്ടിവരും, അല്ലെങ്കില്‍ മറ്റുള്ളവര്‍ അത് പറിച്ചെടുക്കും’ എന്നാണ് ഒരാള്‍ പറഞ്ഞത്.
ജിയയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും അടുത്തിടെ വൈറലായിരുന്നു. ഋതുവിനോടൊപ്പമുള്ള വീഡിയോയാണ് ജിയ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം ഒരു ഡയലോഗും പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രത്തിലെ ഒരു ഡയലോഗാണ് വീഡിയോയ്ക്കൊപ്പം ജിയ ചേര്‍ത്തിരുന്നത്. തനിക്ക് അവളെ ഇഷ്ടമാണെന്നും അത് പറയാന്‍ ഒരു നാണവുമില്ല. അവള് എന്ത് പറഞ്ഞാലും തനിക്ക് മറക്കാന്‍ പറ്റില്ലെന്നുമായിരുന്നു ഡയലോഗ്.
ഫൈനല്‍ കഴിയാത്തതിനാല്‍ ഇതുവരെ അഭിമുഖങ്ങളിലും മറ്റു പരിപാടികളിലും ഒന്നും നടി പങ്കെടുത്തില്ല. കൂടാതെ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെയാണ് ഋതു മന്ത്ര ആക്ടീവാകാറുളളത്. ബിഗ് ബോസിന് ശേഷം പ്രേക്ഷക പിന്തുണ കൂടിയ മല്‍സരാര്‍ത്ഥിയാണ് ഋതു. നടിയുടെ പേരില്‍ ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. തുടക്കത്തില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാതിരുന്ന താരത്തെ രണ്ടാം പകുതിയിലാണ് ബിഗ് ബോസ് ഹൗസില്‍ കൂടുതല്‍ ആക്ടീവായി കണ്ടത്. ബിഗ് ബോസിന് മുന്‍പ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു ഋതു മന്ത്ര. എന്നാല്‍ നടി ചെയ്ത റോളുകളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
അതേസമയം, ബിഗ് ബോസ് മലയാളം സീസണ് 3യുടെ വിജയിയെ കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഷോ നിര്‍ത്തിവച്ചിട്ട് മാസങ്ങളായി. പിന്നാലെ വിജയിയെ കണ്ടെത്താനായി നടത്തിയ വോട്ടിംഗും കഴിഞ്ഞിരുന്നു. ഫിനാലെയുമായി ബന്ധപ്പെട്ട യാതൊരു വിവരവും ഇതുവരേയും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍ ബിഗ്ബോസ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
ഷോയുടെ ഫിനാലെ തീയതിയും വേദിയും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും ഷോയുടെ ഫിനാലെ ചെന്നൈയില്‍ വച്ച് ജുലൈ 24 ന് നടക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇതോടെ ആരാധകര്‍ വീണ്ടും ആവേശത്തിലായിരിക്കുകയാണ്. ഇനിയും കാത്തിരിക്കാന്‍ വയ്യെന്നാണ് ആരാധകര്‍ പറയുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...