Connect with us

യുവയും മൃദുലയും ഒരുമിക്കാന്‍ കാരണം രേഖ രതീഷ്, എന്നിട്ടും വിവാഹത്തിന് ക്ഷണിക്കുകയോ വിവാഹം അറിയിക്കുകയോ പോലും ചെയ്തില്ല!; തുറന്ന് പറഞ്ഞ് രേഖ രതീഷ്

Malayalam

യുവയും മൃദുലയും ഒരുമിക്കാന്‍ കാരണം രേഖ രതീഷ്, എന്നിട്ടും വിവാഹത്തിന് ക്ഷണിക്കുകയോ വിവാഹം അറിയിക്കുകയോ പോലും ചെയ്തില്ല!; തുറന്ന് പറഞ്ഞ് രേഖ രതീഷ്

യുവയും മൃദുലയും ഒരുമിക്കാന്‍ കാരണം രേഖ രതീഷ്, എന്നിട്ടും വിവാഹത്തിന് ക്ഷണിക്കുകയോ വിവാഹം അറിയിക്കുകയോ പോലും ചെയ്തില്ല!; തുറന്ന് പറഞ്ഞ് രേഖ രതീഷ്

മലയാള മിനിസ്‌ക്രീന്‍ േ്രപക്ഷകര്‍ക്കേറെ സുപരിചിതരായ താരങ്ങളാണ് മൃദുല വിജയിയും യുവകൃഷ്ണയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇരുവരുടയെും വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ടായിരുന്നു. ഇരുവരും ഇക്കഴിഞ്ഞ ജൂലൈ എട്ടിനാണ് വിവാഹിതരായത്. ഡിംസബറില്‍ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ആറ് മാസത്തിന് ശേഷം വിവാഹം ഉണ്ടാവുമെന്ന് താരങ്ങള്‍ അറിയിച്ചിരുന്നു. സീരിയല്‍ താരം രേഖ രതീഷാണ് ഈ വിവാഹാലോചനയ്ക്ക് തുടക്കം കുറിച്ചതെന്നാണ് ഇരുവരും പറഞ്ഞിരുന്നത്. അതോടെ വിവാഹത്തിന് രേഖ എത്താത്തത് എന്താണെന്ന ചോദ്യവും ഉയര്‍ന്നു. ഒടുവില്‍ നടി രേഖ രതീഷ് തന്നെ ഇതിനുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണിപ്പോള്‍.

ഓണ്‍സ്‌ക്രീനില്‍ എന്റെ മക്കളായി അഭിനയിക്കുന്ന മൃദുലയുടെയും യുവയുടെയും വിവാഹത്തില്‍ ഞാന്‍ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി മെസേജുകള്‍ വന്നിരുന്നു. ഉത്തരം ലളിതമാണ്. എന്നെ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ചിലപ്പോള്‍ ഞാന്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആള്‍ അല്ലെന്ന് അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടാവാം. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താല്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. എന്റെ കുട്ടികള്‍ക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു. എന്റെ പ്രാര്‍ഥന എപ്പോഴും അവരോടൊപ്പം ഉണ്ടാകുമെന്നും രേഖ പറയുന്നു.

തിരുവനന്തപുരത്ത് വെച്ച് ജൂലൈ എട്ടിന് നടത്തിയ യുവ-മൃദുല വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. തികച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തിയതെങ്കിലും സീരിയല്‍ രംഗത്ത് നിന്നുള്ള പ്രമുഖരും എത്തി. മൃദുലയുടെ നായകനായി അഭിനയിക്കുന്ന അരുണ്‍ രാഘവും നടി നീനു, നടിയും അവതാരകയുമായ എലീന പടിക്കല്‍ എന്നിങ്ങനെയുള്ള താരങ്ങളുടെ സാന്നിധ്യം താര വിവാഹത്തിന് ഉണ്ടായിരുന്നു. എന്നിട്ടും രേഖ രതീഷ് മാത്രം വന്നില്ല എന്നുള്ളത് ചോദ്യമായിരുന്നു.

സീരിയലില്‍ മൃദുലയുടെ അമ്മയായി രേഖ രതീഷ് അഭിനയിച്ചിരുന്നു. അതിനൊപ്പം യുവയ്ക്കൊപ്പവും രേഖ അഭിനയിച്ചിട്ടുണ്ട്. രണ്ട് പേരെയും അടുത്ത് അറിയാവുന്ന ആള്‍ ആയത് കൊണ്ട് രേഖയാണ് നിങ്ങള്‍ക്ക് വിവാഹം കഴിച്ചൂടേ എന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് ദൈവം അയച്ച സ്‌നേഹത്തിന്റെ ദൂതനാണ് രേഖ രതീഷെന്നാണ് താരങ്ങള്‍ മുന്‍പ് പറഞ്ഞിരുന്നത്. ഒരിക്കല്‍ രേഖയുടെ പിറന്നാള്‍ ദിനത്തില്‍ കണ്ടുമുട്ടിയ ഇരുവരും ഒരുമിച്ച് യാത്ര ചെയ്ത് ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. അതിന് ശേഷമാണ് വിവാഹാലോചന വന്നത്. ഇരു വീട്ടിലും സമ്മതിച്ചതോടെ ജാതകവും നോക്കി. കുഴപ്പമില്ലെന്ന് കണ്ടപ്പോള്‍ വിവാഹവും നടത്തുകയായിരുന്നു.

ഗോള്‍ഡ് കസവ് പട്ടുസാരിയാണ് മൃദുല വിവാഹത്തിന് ധരിച്ചിരുന്നത്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്ന് ആഴ്ചകൊണ്ട് ആറ് നെയ്ത്തുകാര്‍ ചേര്‍ന്നാണ് വിവാഹ സാരി ഒരുക്കിയത്. വ്യത്യസ്തമായ ഒരു ഡിസൈന്‍ തയ്യാറാക്കി നെയ്തെടുത്തതാണ് ഈ സാരി. ബ്ലൗസില്‍ ഇരുവരുടെയും പേര് ചേര്‍ത്ത് മൃദ്വാ എന്നും, പിന്നില്‍ വധുവരന്മാര്‍ പരസ്പരം ഹാരം അണിയിക്കുന്നതിന്റെ ചിത്രവും തുന്നിച്ചേര്‍ത്തിട്ടുണ്ട്. ഇതിന്റെ വീഡിയോ മൃദുല പങ്കുവെച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു.

ഇത്ര ആഡംബരം അനാവശ്യമാണ് എന്നാണ് ചിലര്‍ കമന്റിട്ടത്. എന്നാല്‍ സാരിയുടെ ആകെ ചെലവ് 35000 രൂപയാണെന്ന് മൃദുല അറിയിച്ചിരുന്നു. താലി കെട്ടുമ്പോള്‍ ഉളള സാരിയില്‍ വ്യത്യസ്തമായി എന്തെങ്കിലും വേണമെന്ന ആഗ്രഹം നടിക്കുണ്ടായിരുന്നു. തുടര്‍ന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് ചേട്ടനാണ് ഈ ആശയം പറഞ്ഞതെന്നും മൃദുല പറഞ്ഞു.

നാല് സാരി ചെയ്ഞ്ചാണ് വിവാഹത്തിന് ഉളളത്. അതില്‍ രണ്ട് പുടവകള്‍ യുവയുടെ വീട്ടില്‍ നിന്നാണ് കൊണ്ടുവന്നത്. മറ്റ് രണ്ട് സാരികളാണ് മൃദുലയുടെ വീട്ടുകാര്‍ വാങ്ങിയത്. സ്ത്രീധനം യുവയുടെ വീട്ടുകാര്‍ ചോദിച്ചിട്ടില്ലെന്നും മൃദുല മുന്‍പ് വ്യക്തമാക്കിയിരുന്നു. തന്റെ വസ്ത്രങ്ങളും ആഭരണങ്ങളും വീട്ടുകാര്‍ തരും. എന്നാല്‍ അതേകുറിച്ചൊന്നും യുവയുടെ വീട്ടുകാര്‍ ഒന്നും പറഞ്ഞിട്ടില്ല.

വിവാഹം ലളിതമായി ചെലവു ചുരുക്കി നടത്തണമെന്നാണ് പ്ലാനെന്നും നടി പറഞ്ഞിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. 2015 മുതല്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. വിജയകുമാറും റാണിയുമാണ് മൃദുലയുടെ മാതാപിതാക്കള്‍. പാര്‍വതി വിജയ് സഹോദരി. എഷ്യാനെറ്റിലെ കുടുംബ വിളക്ക് പരമ്പരയില്‍ മുന്‍പ് അഭിനയിച്ചിരുന്നു പാര്‍വ്വതി. വിവാഹ ശേഷവും അഭിനയ തുടരുമെന്നാണ് മൃദുല പറയുന്നത്. സീരിയലുകള്‍ക്ക് പുറമെ ചാനല്‍ പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിട്ടുണ്ട് താരം. സറ്റാര്‍ മാജിക്കില്‍ സ്ഥിരമായി പങ്കെടുത്ത നടിയാണ് മൃദുല.

More in Malayalam

Trending