
Malayalam
ഗുണ്ടായി ഗുണ്ടായി , ഡ്രസ്സെല്ലാം ടൈറ്റായി….; അനുപമയുടെ എൻജോയ് എഞ്ചാമി വേർഷൻ കണ്ട് കണ്ണുതള്ളി ആരാധകർ ; വീഡിയോ വൈറൽ !
ഗുണ്ടായി ഗുണ്ടായി , ഡ്രസ്സെല്ലാം ടൈറ്റായി….; അനുപമയുടെ എൻജോയ് എഞ്ചാമി വേർഷൻ കണ്ട് കണ്ണുതള്ളി ആരാധകർ ; വീഡിയോ വൈറൽ !

ചുരുക്കം ചില നായികമാർക്ക് മാത്രമേ ആദ്യ സിനിമയിലൂടെ പ്രശസ്തിയിലെത്താൻ സാധിക്കുകയുള്ളു . അത്തരത്തിൽ പ്രേമം സിനിമയിലെ കുറച്ചു സീനുകളിൽ മാത്രമെത്തി പിന്നീട് മലയാളത്തിലും തെലുങ്കിലും വലിയ നായികയായി മാറിയ അഭിനേത്രിയാണ് അനുപമ പരമേശ്വരൻ.
‘പ്രേമ’ത്തിലൂടെ മലയാളത്തിൽ അരങ്ങേറി പിന്നീട് തെലുങ്കിലെത്തി അവിടെ ചുവടുറപ്പിച്ച അനുപമ ഇന്നും മലയാളികളുടെ മേരിയാണ്. മലയാളത്തിൽ രണ്ടു മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് അനുപമ അഭിനയിച്ചിട്ടുള്ളു എങ്കിലും അനുപമയുടെ വിശേഷങ്ങൾ അറിയാൻ മലയാളം ആരാധകർക്ക് എപ്പോഴും താല്പര്യമാണ്.
ആരാധകർക്കായി അനുപമ ഇടക്ക് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു രസകരമായ വീഡിയോയാണ് അനുപമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹിറ്റായ ‘എൻജോയ് എഞ്ചാമി’ ഗാനത്തിന്റെ ഒരു പാരഡി വേർഷനാണ് അനുപമ ഇൻസ്റ്റഗ്രാം റീൽസിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചബ്ബി ആയിരിക്കുമ്പോഴാണ് ഞാൻ കാണാൻ നല്ലത് എന്ന് പറയുന്ന സുഹൃത്തുക്കൾക്കായി സമർപ്പിക്കുന്നു” എന്ന് കുറിച്ചുകൊണ്ടാണ് അനുപമ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽനിന്നും തെലുങ്കിലേക്കാണ് അനുപമ പിന്നെ പോയത്. ‘അ ആ’ ആയിരുന്നു അനുപമയുടെ തെലുങ്കിലെ ആദ്യ ചിത്രം. ഇന്ന് തെലുങ്കിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് അനുപമ.
ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ എന്നീ മലയാള ചിത്രങ്ങളിലും അനുപമ അഭിനയിച്ചിരുന്നു. അടുത്തിടെ അനുപമ അഭിനയിച്ച ഫ്രീഡം @ മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
about anupama parameswaran
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...