എന്റെ സങ്കടങ്ങൾ ഇല്ലാതാക്കാൻ ഏറെ വേദനകൾ സഹിക്കുന്ന എന്റെ ഭാര്യ ആരതിക്ക് കണ്ണുനീരാൽ നന്ദി, നടൻ ശിവകാർത്തികേയന് ആൺകുഞ്ഞ് ജനിച്ചു

തമിഴ് നടൻ ശിവകാർത്തികേയന് ആൺകുഞ്ഞ് ജനിച്ചു. ഈ സന്തോഷ വിവരം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒപ്പം ഹൃദയസ്പർശിയായ കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
’18 വർഷങ്ങൾക്കിപ്പുറം എന്റെ അച്ഛൻ എന്റെ മകനായി വിരലുകളിൽ പിടിച്ചിരിക്കുന്നു. വർഷങ്ങളായി എന്റെ സങ്കടങ്ങൾ ഇല്ലാതാക്കാൻ ഏറെ വേദനകൾ സഹിക്കുന്ന എന്റെ ഭാര്യ ആരതിക്ക് കണ്ണുനീരാൽ നന്ദി’, ശിവകാർത്തികേയൻ കുറിച്ചു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും അദ്ദേഹം അറിയിച്ചു. 2010ലാണ് ശിവകർത്തികേയനും ആരതിയും വിവാഹിതരാകുന്നത്. ഇരുവർക്കും ആരാധന എന്നൊരു മകൾ കൂടെയുണ്ട്.
ഡോക്ടർ എന്ന ചിത്രമാണ് ശിവകർത്തികേയന്റേതായി റിലീസിന് ഒരുങ്ങുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസ് ചെയ്തേക്കുമെന്ന സൂചനയുണ്ട്. സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ഡോൺ എന്ന ചിത്രത്തിലാണ് നടൻ ഇപ്പോൾ അഭിനയിക്കുന്നത്. ജതി രത്നലു എന്ന ചിത്രത്തിന്റെ സംവിധായകൻ അനുദീപിന്റെ അടുത്ത ചിത്രത്തിലും ശിവകാർത്തികേയൻ നായകനായേക്കുമെന്ൻ സൂചനകളുമുണ്ട്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മമിത ബൈജു. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സൂര്യയുടെ നായികയായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...