നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് സിനിമയില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ച് തിളങ്ങിയ താരമാണ് ശരത് പ്രകാശ്. ഇപ്പോൾ പരസ്യ മേഖലയില്‍ സജീവമാണ് ശരത്. സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് ശരത്.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ശരത് നമ്പര്‍ വണ്‍ സ്നേഹതീരത്തില്‍ അഭിനയിക്കുന്നത്. മേലേ മേലേ മാനം എന്ന പാട്ട് ചിത്രീകരിക്കുമ്പോള്‍ മറക്കാനാകാത്ത അനുഭവമുണ്ടായി. താന്‍ മമ്മൂക്കയ്ക്കൊപ്പം കിടന്നുറങ്ങുന്ന ഷോട്ട് എടുക്കുമ്പോള്‍ മമ്മൂക്ക ചോദിച്ചു, മോന് എങ്ങനെയാണ് അച്ഛനൊപ്പം കിടന്നുറങ്ങാറുള്ളതെന്ന്. അച്ഛനൊപ്പം കിടക്കുമ്പോള്‍ കാല് അച്ഛന്റെ മേലേയ്ക്ക് കയറ്റിവയ്ക്കുമെന്ന് പറഞ്ഞു.
അപ്പോള്‍ മമ്മൂക്ക പറഞ്ഞു, ‘നീ കാലെടുത്ത് വച്ചോളൂ, എന്തായാലും എന്റെ മക്കള്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടാകാറില്ല’. ഷൂട്ടിംഗ് തിരക്കില്‍ കുടുംബത്തോടൊപ്പം എപ്പോഴും സമയം ചിലവഴിക്കാന്‍ മമ്മൂക്കയ്ക്ക് കഴിയുന്നുണ്ടാകില്ല. അതുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്.
സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് താന്‍ വലുതായതിന് ശേഷവും മമ്മൂക്കയെ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം തന്നെ തിരിച്ചറിയുകയും അടുത്ത് വിളിച്ച് സംസാരിക്കുകയും വീട്ടിലെ കാര്യങ്ങളൊക്കെ ചോദിക്കുകയും ചെയ്യുമായിരുന്നു എന്ന് ശരത് പറഞ്ഞു.
ഫാസില്‍ തിരക്കഥ എഴുതി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് നമ്പര്‍ 1 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്. 1995ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട് അമ്മാവനെ സ്വന്തം അച്ഛനായി കരുതി ജീവിക്കുന്ന സുധി, അനു എന്നീ കുട്ടികളുടെ കഥയാണ് പറയുന്നത്.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....