
Malayalam
അതീവ സുന്ദരിയായി മലയാളികളുടെ പ്രിയ നായിക; ക്രെഡിറ്റ് കല്യാണിയ്ക്ക് കൊടുത്ത് താരം !
അതീവ സുന്ദരിയായി മലയാളികളുടെ പ്രിയ നായിക; ക്രെഡിറ്റ് കല്യാണിയ്ക്ക് കൊടുത്ത് താരം !

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളാണ് ലിസി. തൊണ്ണൂറുകളിലെ മലയാള സിനിമകളിൽ നിറസാന്നിധ്യമായിരുന്നു താരം. കൈനിറയെ അവസരങ്ങളുണ്ടായിരുന്ന കാലത്താണ് ലിസി സിനിമയിൽ നിന്നും ഇടവേളയെടുത്തത്. സംവിധായകന് പ്രിയദര്‍ശനുമായുള്ള വിവാഹശേഷമായിരുന്നു സിനിമയിൽ നിന്നും വിട്ടുനിന്നത് . എന്നാൽ 24 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഇരുവരും വിവാഹമോചിതരാകുകയായിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട ലിസിക്ക് ഇന്നും നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. ലിസി പങ്കുവച്ചൊരു പുതിയ ഫൊട്ടോയാണ് ശ്രദ്ധേയമാകുന്നത്. പച്ചപ്പ് നിറഞ്ഞ ബാക്ഗ്രൗണ്ടിൽ ചിരിച്ചുകൊണ്ടു നിൽക്കുന്ന ലിസിയെയാണ് ചിത്രത്തിൽ കാണാനാവുക. ഈ ഫൊട്ടോയ്ക്ക് മറ്റൊരു പ്രത്യേകതയുണ്ട്. ലിസിയുടെ മകൾ കല്യാണിയാണ് ഫൊട്ടോ പകർത്തിയത്.
‘വളരെ പ്രശസ്തയായ ഫൊട്ടോഗ്രാഫർ കല്യാണി’യാണ് ഈ ചിത്രം പകർത്തിയതെന്നാണ് ലിസി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കല്യാണി, സിദ്ധാർഥ് എന്നീ രണ്ടു മക്കളാണ് പ്രിയദർശൻ-ലിസി ദമ്പതികൾക്ക്. അമ്മയെപ്പോലെ അഭിനയരംഗത്തേക്കാണ് കല്യാണി എത്തിയത്. വിഎഫ്എക്സിലായിരുന്നു സിദ്ധാർഥ് താല്പര്യം പ്രകടിപ്പിച്ചത്. പ്രിയദര്‍ശന്റെ പുതിയ സിനിമയായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍’ ഇരുവരും അച്ഛനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രിയദർശനുമായി വേർപിരിഞ്ഞ ലിസി സിനിമയിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു ആരാധകർ കരുതിയത്. എന്നാൽ കണക്കുകൂട്ടലുകളെ തെറ്റിച്ച് ചെന്നൈയിൽ ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങി സിനിമ വ്യവസായത്തിലേക്ക് കടക്കുകയായിരുന്നു ലിസി. സ്റ്റുഡിയോ നോക്കി നടത്തുന്നതു തന്നെയാവും തന്റെ മുന്‍ഗണനയെന്നും വേഷങ്ങള്‍ നല്ലതാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ലിസി പിന്നീട് പറഞ്ഞിരുന്നു.
about lisi
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
മലയാള സിനിമാ ലോകത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...