മലയാള സിനിമയിൽ സ്വപ്രയത്നം കൊണ്ട് പകരം വെക്കാനില്ലാത്ത നായകനായി മാറിയ താരമാണ് ഫഹദ് ഫാസിൽ. ആദ്യ സിനിമയായ “കൈ എത്തും ദൂരത്ത് ”ന്റെ പരാജയത്തിന് ശേഷം സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്തതോടെ ഫഹദ് എന്ന നായകൻ സിനിമയിലേക്ക് ഉണ്ടാകില്ല എന്ന് കരുതിയവരെ അത്രയും ഞെട്ടിച്ചു കൊണ്ടാണ് താരത്തിന്റെ തിരിച്ചു വരവ് ഉണ്ടായത് .
ആദ്യ സിനിമയ്ക്ക് ശേഷം ഏഴുവർഷം നീണ്ട ഇടവേള കഴിഞ്ഞാണ് 2009ൽ രഞ്ജിത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട കേരള കഫെ എന്ന പത്ത് ചിത്രങ്ങളുടെ സംഘത്തിലെ മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായത്. എന്നാൽ പിന്നീട് മലയാള സിനിമാ ചരിത്രത്ത്തിൽ ഫഹദ് എന്ന നടന്റെ കാലമായിരുന്നു.
പിന്നീട് ഫഹദിന്റെ ഡേറ്റ് വാങ്ങാൻ സംവിധായകരുടെ തിരക്കായിരുന്നു. ഇപ്പോഴിതാ ഫഹദ് ഫാസിലിനെ മാത്രം പ്രധാന കഥാപാത്രമായി സിനിമയെടുക്കുന്നതിന് കാരണം വ്യക്തമാക്കുകയാണ് സംവിധായന് മഹേഷ് നാരായണന്. മാലിക് റിലീസിനോട് അനുബന്ധിച്ച് മാതൃഭൂമി ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.
‘ആദ്യം ചെയ്യാനിരുന്ന സിനിമയാണ് മാലിക്. ഒരുമിച്ച് ഒരു സിനിമ ചെയ്യാം എന്ന് ആഗ്രഹിച്ച സമയം മുതല്‍ കൂടെയുള്ളയാളാണ് ഫഹദ്. അതിപ്പോഴാണ് നടക്കുന്നത് എന്നേയുള്ളു. ടേക്ക് ഓഫ് എന്ന സിനിമയില്‍ അവസാനം വന്ന നടനാണ് ഫഹദ്.
സിനിമയുണ്ടാകുന്ന സമയത്ത് ബിസിനസ് എന്നത് വലിയൊരു ഘടകമാണ്. ഒരു പുതിയ സംവിധായകന് സിനിമ ഉണ്ടാക്കാന്‍ നടക്കുന്നു. എഡിറ്റര്‍ എന്ന് പറയുന്നത് രണ്ടാമത്തെ വിഷയമാണ്.
അങ്ങനെയൊരു സമയത്ത് സിനിമ നിര്‍മ്മിക്കാന്‍ എനിക്ക് ഫഹദിനെ പോലെ ഒരാളെ ആവശ്യമായിരുന്നു. അതിലൂടെ മാത്രമെ സിനിമയ്ക്ക് ആവശ്യമായ ബജറ്റ് കിട്ടുള്ളു. അതിന് വേണ്ടി ഫഹദ് ഒന്ന് സഹായിച്ചതാണ്. മാലികിലേക്ക് വരികയാണെങ്കില്‍, അത് ഞങ്ങള്‍ ആദ്യം ചെയ്യാനിരുന്ന സിനിമയായിരുന്നു. അങ്ങനെയാണ് അത് സംഭവിക്കുന്നത്,’ മഹേഷ് നാരായണന് പറഞ്ഞു. ജൂലൈ 15നാണ് മാലിക് റിലീസ് ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധികളെത്തുടര്‍ന്ന് ഒ.ടി.ടി. റിലീസ് ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലാണ് എത്തുന്നത്.
2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു. പിന്നീട് രണ്ടാം തരംഗം ശക്തമായതോടെയാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു.
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. നിമിഷ സജയന്, ദിലീഷ് പോത്തന്, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, സലിംകുമാര്‍, ഇന്ദ്രന്‍സ്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...