Connect with us

എന്നാണ് കല്യാണം? കള്ളച്ചിരിയോടെ മണികുട്ടൻ! പ്രേഷകരെ മുൾമുനയിൽ നിർത്തി ആ മറുപടി

Malayalam

എന്നാണ് കല്യാണം? കള്ളച്ചിരിയോടെ മണികുട്ടൻ! പ്രേഷകരെ മുൾമുനയിൽ നിർത്തി ആ മറുപടി

എന്നാണ് കല്യാണം? കള്ളച്ചിരിയോടെ മണികുട്ടൻ! പ്രേഷകരെ മുൾമുനയിൽ നിർത്തി ആ മറുപടി

ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയി ആവാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മത്സരാര്‍ഥിയാണ് മണിക്കുട്ടന്‍. തമിഴ്നാട്ടിലെ ലോക്ക് ഡൗണ്‍ സാഹചര്യത്തെ തുടര്‍ന്ന് ജനപ്രീതി നേടി തുടര്‍ന്നിരുന്ന ഷോ 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവരികയായിരുന്നു.

മണിക്കുട്ടനടക്കം എട്ട് മത്സരാര്‍ഥികളായിണ് ഈ സമയത്ത് ഷോയില്‍ ഉണ്ടായിരുന്നത്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണന്‍, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റിതു മന്ത്ര, റംസാന്‍ മുഹമ്മദ് എന്നിവരില്‍ നിന്ന് ടൈറ്റില്‍ വിജയിയെ കണ്ടെത്താനായി ഏഷ്യാനെറ്റ് വോട്ടിംഗും നടത്തിയിരുന്നു. ബിഗ് ബോസ്സിന്റെ വോട്ടിംഗ് കഴിഞ്ഞെങ്കിലും മണികുട്ടനാണ് വോട്ടിംഗിൽ മുന്നിലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ബിഗ് ബോസ്സിന്റെ ഫൈനൽ നടന്നില്ലെങ്കിലും മത്സരാർത്ഥികളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് കഴിഞ്ഞ ദിവസം മണിക്കുട്ടൻ തന്റെ ആരാധകരുമായി സംവദിക്കാൻ ലൈവിൽ എത്തിയിരുന്നു

എല്ലാവരെയും പോലെ തന്നെ ബിഗ് ബോസ്സ് ഗ്രാൻഡ് ഫിനാലയ്ക്ക് വേണ്ടി താനും പ്രതീക്ഷിക്കുകയാണെന്നാണ് ലൈവിൽ എത്തിയ മണിക്കുട്ടൻ പറഞ്ഞത്. ഫിനാലെ എന്നായിരിക്കുമെന്ന് കൺഫർമേഷൻ കിട്ടാത്തത് കൊണ്ടായിരുന്നു മാറി നിന്നത്. ആരെയും വിഷമിപ്പിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നു. സാഹചര്യങ്ങൾ അതായിരുന്നത് കൊണ്ടാണ് തൽക്കാലം മാറിനിന്നതെന്നും മണിക്കുട്ടൻ പറഞ്ഞു. ബിഗ് ബോസ്സ് ഫൈനലിൽ ഡാൻസ് ചെയ്യാനും, പാട്ട് പാടാനും ആഗ്രഹിക്കുന്നു. സ്റ്റേജ് കിട്ടിക്കഴിഞ്ഞാൽ പൊളിച്ചടുക്കുമെന്നും മണിക്കുട്ടൻ പറഞ്ഞു

സിനിമ വിശേഷങ്ങളുമായി നിങ്ങളുടെ അടുത്തേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ ഇപ്പോൾ പ്രൊജക്റ്റ് വന്നിട്ടില്ല എല്ലാവരും പ്രാർത്ഥിക്കുക. ഞാൻ ശ്രമിക്കുന്നുണ്ടെന്നും മണിക്കുട്ടൻ പറയുന്നു

മണിക്കുട്ടൻ ആർമിയെകുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ നിങ്ങളെന്റെ സുഹൃത്തുക്കളല്ലേ എന്നായിരുന്നു മണിക്കുട്ടൻ മറുപടി നൽകിയത്. എന്നാണ് മണികുട്ടന്റെ വിവാഹമെന്ന് ആരാധകൻ ചോദിച്ചപ്പോൾ ചിരിച്ച കൊണ്ടുള്ള മറുപടിയാണ് മണിക്കുട്ടൻ നൽകിയത്. നമുക്ക് നോക്കാം, എങ്ങനെയാണ് കാര്യങ്ങൾ വരുന്നതെന്ന് അറിയില്ല .നിങ്ങളെ അറിയിക്കാതെ ഒന്നും നടക്കില്ലെന്നുമുള്ള ഉറപ്പും മണിക്കുട്ടൻ നൽകിയിട്ടുണ്ട്

മണികുട്ടന്റെ വിവാഹത്തെകുറിച്ച് പറയുമ്പോൾ ഈ സീസൺ ഏറെ ചർച്ച ചെയ്യപ്പെട്ട മണിക്കുട്ടനോട് സൂര്യയ്ക്കുള്ള പ്രണയവും പറയേണ്ടതാണ്. സൂര്യ തന്നെയായിരുന്നു തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ആദ്യം മോഹൻലാലിനോടും പിന്നീട് ഹൗസ് അംഗങ്ങളോടും സൂര്യ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു

ഗെയിമിൽ പിടിച്ചു നിൽക്കാൻ സൂര്യ പ്രണയം സ്ട്രാറ്റജിയായി ഉപയോഗിക്കുകയാണ് എന്ന തരത്തിലുള്ള വിമർശനങ്ങളും ബിഗ് ബോസ് പ്രേക്ഷകർ സൂര്യയ്ക്ക് എതിരെ ഉയർത്തിയിരുന്നു. തനിക്ക് സൗഹൃദം മാത്രമാണ് സൂര്യയോട് ഉള്ളതെന്ന് മണിക്കുട്ടൻ പലതവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. പക്ഷേ മണിക്കുട്ടൻ തന്റെ നയം വ്യക്തമാക്കിയിട്ടും പലപ്പോഴും സംസാരത്തിലേക്ക് അനാവശ്യമായി മണിക്കുട്ടന്റെ പേര് സൂര്യ വലിച്ചിടുന്നത് ബിഗ് ബോസ് പ്രേക്ഷകരെ ഒന്നടക്കം അലോസരപ്പെടുത്തിയിരുന്നു തനിക്ക് ഇനിയൊരു പ്രണയം ഉണ്ടെങ്കിൽ അത് വിവാഹത്തിലേക്ക് പോകുമെന്നായിരുന്നു മോഹൻലാൽ ഒരിക്കൽ ചോദിച്ചപ്പോഴുള്ള മണിക്കുട്ടന്റെ മറുപടി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top