
Malayalam
പ്രശസ്ത സംഗീത സംവിധായകനും ആകാശവാണിയിലെ സീനിയർ മ്യൂസിക് കമ്പോസറും ആയിരുന്ന മുരളി സിത്താര അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകനും ആകാശവാണിയിലെ സീനിയർ മ്യൂസിക് കമ്പോസറും ആയിരുന്ന മുരളി സിത്താര അന്തരിച്ചു

സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു. അദ്ദേഹത്തിന് 65 വയസായിരുന്നു. തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിൽ ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ഭൗതിക ശരീരം പോസ്റ്റ് മോർട്ടത്തിനും കോവിഡ് പരിശോധനകൾക്കും ശേഷം നാളെ സംസ്കരിക്കും
1987ൽ പുറത്തിറങ്ങിയ ‘തീക്കാറ്റ്’ ആണ് മുരളി സിതാര സംഗീത സംവിധാനം നിർവഹിച്ച ആദ്യ ചിത്രം. 90-കളിൽ നിരവധി സിനിമകൾക്ക് ഈണം പകർന്നിട്ടുള്ള അദ്ദേഹം ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസർ ആയിരുന്നു. നിരവധി ലളിതഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്.
ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങു തുടങ്ങിയവ മുരളി സിതാര അനശ്വരമാക്കിയ സൂപ്പർഹിറ്റ് ഗാനങ്ങളാണ്.
1991ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ എത്തിയതോടെ സിനിമയുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു. ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസർ ആയിരുന്നു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവകൂടാതെ വിവിധ പ്രോഗ്രാമുകൾക്കായി പാട്ടുകളൊരുക്കി.
ഒ.എന്.വിയുടെ എഴുതിരികത്തും നാളങ്ങളിൽ, കെ.ജയകുമാറിന്റെ കളഭമഴയിൽ ഉയിരുമുടലും,ശരത് വയലാറിന്റെ അംഗനേ ഉദയാംഗനേ തുടങ്ങിയ ശ്രദ്ധേയമായ ലളിതഗാനങ്ങളാണ്. ഭാര്യ ശോഭനകുമാരി . കീബോർഡ് പ്രോഗ്രാമറും സംഗീത സംവിധായകനുമായ മിഥുൻ മുരളി, വിപിൻ എന്നിവരാണ് മക്കൾ.
about murali sithara
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...