ആദ്യരാത്രി പണികിട്ടുമോ എന്നുള്ള ടെന്‍ഷന്‍ ആയിരുന്നു, അവസാനം കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി; ഒരിക്കലും മറക്കാത്ത ആദ്യരാത്രിയെ കുറിച്ച് സീരിയല്‍ നടന് സ്റ്റെബിന്
ആദ്യരാത്രി പണികിട്ടുമോ എന്നുള്ള ടെന്‍ഷന്‍ ആയിരുന്നു, അവസാനം കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി; ഒരിക്കലും മറക്കാത്ത ആദ്യരാത്രിയെ കുറിച്ച് സീരിയല്‍ നടന് സ്റ്റെബിന്
ആദ്യരാത്രി പണികിട്ടുമോ എന്നുള്ള ടെന്‍ഷന്‍ ആയിരുന്നു, അവസാനം കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി; ഒരിക്കലും മറക്കാത്ത ആദ്യരാത്രിയെ കുറിച്ച് സീരിയല്‍ നടന് സ്റ്റെബിന്
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്റ്റെബിന് ജേക്കബ്. ചെമ്പരത്തി എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ പട്ടികയിലെത്താന്‍ സ്റ്റെബിന് സാധിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സ്റ്റെബിന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. സ്റ്റെബിന് മാത്രമല്ല, പരമ്പരയായ ചെമ്പരത്തിയിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങള്‍. സീരിയല്‍ വിശേഷങ്ങള്‍ മാത്രമല്ല തങ്ങളുടെ സ്വകാര്യ വിശേഷങ്ങളും താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. ആരാധകരോട് സോഷ്യല്‍ മീഡിയ വഴി സംസാരിക്കവെയാണ് സ്റ്റെബിന് ഇതേ കുറിച്ച് പറഞ്ഞത്.
വിവാഹത്തെ കുറിച്ച് നേരത്തെ ഒന്നും പറഞ്ഞിരുന്നില്ല എന്ന് ആരാധകര്‍ പരാതി പറഞ്ഞിരുന്നു. ഇതിന് സ്റ്റെബിന്റെ മറുപടി ഇപ്രകാരമായിരുന്നു. ഇത്തരം കാര്യങ്ങള്‍ പറയുന്നവര്‍ കുറവായിരിക്കും. അത് കൊണ്ടുതന്നെയാണ് ആദ്യം വിവാഹത്തെ കുറിച്ച് പറയാതിരുന്നത്. മൂന്നു ഹാളുകള്‍ ആണ് ബുക്ക് ചെയ്തിരുന്നത്.
പ്രത്യേക സാഹചര്യത്തില്‍ ആയിരുന്നു വിവാഹം. അത് തന്നെയാണ് കാരണം. ഒരുപാട് പ്രശ്നങ്ങളില്‍ കൂടിയാണ് വിവാഹം വരെ എത്തിയിരുന്നത്. പോസ്റ്റിവീവ് കാര്യങ്ങള്‍ മാത്രമാണ് എല്ലാവരും സോഷ്യല്‍ മീഡിയ വഴി പറയുന്നത്. വിവാഹം സമ്മതിക്കും മുന്‍പേ ആരെങ്കിലും പബ്ലിക്ക് ആകുമോ എന്നും വിനീഷയും സ്റ്റെബിനും ഒരേ സ്വരത്തില്‍ പറയുന്നു.
സ്റ്റെബിന് അല്‍പ്പം ഇന്ട്രോവേര്ട്ടറാണ്. എന്നാല്‍ ഞാന്‍ അല്‍പ്പം വായാടി ടൈപ്പാണ്. ഇടിച്ചു കയറി സംസാരിക്കുന്ന ടൈപ്പാണ്. പിന്നെ സ്റ്റെബിന് അത്ര സീരിയസ് ഒന്നുമല്ല. ചേട്ടായിയുടെ ഇഷ്ടപെടാത്ത സ്വഭാവം എന്താണ് എന്ന് വച്ചാല്‍ ദേഷ്യപെടുന്നത് ആണ്. അത് എന്റെ കുഴപ്പം തന്നെയാണ്, ഞാന്‍ ഇടയ്ക്കിടെ ശല്യം ചെയ്യുന്ന സമയം സ്റ്റെബിന് ദേഷ്യപ്പെടും അത് എനിക്ക് സങ്കടമാണ് എന്ന് വിനീഷ പറയുമ്പോള്‍ വിനീഷ ഭയങ്കര കെയറിങ് ആണ്, പോസീസീവും. അത് കൊണ്ടാണ് ഇഷ്ടപ്പെടാന്‍ കാരണം എന്നാണ് സ്റ്റെബിന് പറയുന്നത്. പിന്നെയും എന്തുകൊണ്ടാണ് ഇഷ്ടം ഉണ്ടായത് എന്ന് ചോദിച്ചാല്‍ അത് താന്‍ മാത്രം അറിയേണ്ടകാര്യം ആണെന്നും സ്റ്റെബിന് പറയുന്നു. മാത്രമല്ല പ്രണയത്തെകുറിച്ചും ഇരുവരും വാചാലരായി. വലിയ ഒരു സംഭവ ബഹുലമായ പ്രണയം ഒന്നും ആയിരുന്നില്ല ഞങ്ങളുടേത്.
എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് വിനീഷ. പുള്ളിവഴിയാണ് ഞാന്‍ പരിചയപ്പെടുന്നത്. പിന്നെ പല സ്ഥലങ്ങളിലും വച്ച് നേരിട്ട് കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. അങ്ങനെ ഒരു ദിവസം ഫോണ്‍ നമ്പര്‍ വാങ്ങി സംസാരമായി. എന്ന് കരുതി കറക്കമോ കാര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ആദ്യം കാണുമ്പൊള്‍ ഒരിക്കലും ഞങ്ങള്‍ ഒന്നാകുമെന്നു തോന്നിയില്ല. ഞങ്ങള്‍ പരസ്പരം പ്രൊപ്പോസ് ചെയ്തിട്ടില്ല. രണ്ടാള്‍ക്കും ഒരു വൈബ് കിട്ടി അതിവിടെ വരെ എത്തി നില്ക്കുന്നു.
‘ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു. ഒരിക്കല്‍ ഇവള് എന്നോട് ചോദിച്ചു ചേട്ടായിക്ക് എന്നോട് എന്തെങ്കിലും ഇഷ്ടം ഉണ്ടോ എന്ന്. അല്ലാതെ മറ്റൊരു പ്രൊപ്പോസല്‍ സീനും ഞങ്ങള്‍ക്കിടയിലും നടന്നിട്ടില്ല. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. കുറച്ചുകാലം മാത്രമാണ് വിവാഹത്തിന് മുന്‍പേ ഞങ്ങള്‍ പ്രണിയിച്ചത്. വിവാഹം കഴിഞ്ഞാ ശേഷമാണു ശരിക്കുള്ള ഞങ്ങളുടെ പ്രണയം ആരംഭിച്ചത്’ എന്നും രണ്ടുപേരും പറയുന്നു.
പ്രണയം ഇരുവീട്ടിലും അതിഭീകര പ്രശ്നങ്ങള്‍ ആണ് ഉണ്ടാക്കിയത്. ആദ്യം ചേട്ടായി ആണ് അവതരിപ്പിക്കുന്നത്, അവിടെയും പിന്നീട് എന്റെ വീട്ടിലും പ്രശ്നമായി. നമ്മള് ഒരു പ്രശ്നം തീരും എന്ന് കരുതി ഇരിക്കുമ്പോളാകും അടുത്ത പ്രശ്നം അടുത്ത ദിവസം ഉണ്ടാകുന്നത്. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ എല്ലാ പ്രശ്നനങ്ങളെയും ഞങ്ങള്‍ തരണം ചെയ്തു,ഇപ്പോള്‍ തട്ടീം മുട്ടീം ഇങ്ങനെ മുന്പോട്ട് പോയ്കൊണ്ടിരിക്കുന്നു.
എങ്കിലും പിന്തുണക്കുന്ന ആളുകളും ആ സമയത്ത് ഉണ്ടായിരുന്നു. എനെറെ എല്ലാ മെസേജുകളും വായിക്കുന്ന ഒരു വ്യക്തി വിനീഷയാണ്. എന്റെ എഫ്ബിയും ഇന്‍സ്റ്റായും കൈകാര്യം ചെയ്യുന്നതും വിനീഷയാണ് എന്നും സ്റ്റെബിന് വ്യക്തമമാക്കി. പോസീസീവ്നെസ്സ് ഒക്കെ ഉണ്ട് എന്ന് സ്റ്റെബിന് പറയുമ്പോള്‍, തങ്ങള്‍ക്ക് ഒരുപാട് നല്ല ഫാന്‍സുണ്ട് എന്ന് വിനീഷയും പറയുന്നു. എന്ത് തന്നെയായാലും പുള്ളിക്കാരത്തി ഭയങ്കര കെയറിങ് ആണ് എന്നും സ്റ്റെബിന് വ്യക്തമാക്കി.
അതേസമയം, തനിക്ക് മറക്കാന്‍ കഴിയാത്ത ആദ്യരാത്രിയെ കുറിച്ചും സ്റ്റെബിന് പറഞ്ഞു. എല്ലാവര്ക്കും ആദ്യ രാത്രിയെ കുറിച്ചൊരു ധാരണ ഉണ്ടാകുമല്ലോ. ഞാന്‍ എല്ലാ കൂട്ടുകാരുടെയും കല്യാണത്തിന് നല്ല പണി കൊടുത്ത ആളാണ്. അപ്പോള്‍ എനിക്കും ടെന്‍ഷന്‍ ഉണ്ടായിരുന്നു എനിക്കും പണി വരാനുള്ള സാധ്യത ഉണ്ടെന്ന്. എന്തായാലും പ്രതീക്ഷിച്ചപോലെ അവര്‍ പണി തന്നു. ജനാലയില്‍ കൊട്ടാന്‍ തുടങ്ങി. അവസാനം കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. അവസാനം ഞാന്‍ പുറത്തിറങ്ങി കൂട്ടുകാര്‍ക്കൊപ്പം ഇരുന്നു. കുറെ സമയം കഴിഞ്ഞപ്പോള്‍ ദേഷ്യം വരാന്‍ തുടങ്ങി. അങ്ങനെ രാത്രി 11 മണിയായപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഡ്രസ്സ് മാറി വീട്ടില്‍ നിന്നും ഇറങ്ങി. തിരിച്ചു കയറുന്നത് പുലര്‍ച്ചെ നാല് മണിക്കാണ്. അതാണ് വിവാഹം കഴിഞ്ഞ ശേഷം മറക്കാന്‍ ആകാത്ത സംഭവം.
നീര്‍മാതളം എന്ന പരമ്പരയിലൂടെയാണ് നടന് മിനിസ്ക്രീനിലെത്തിയത്. പോലീസ് ഓഫീസറുടെ കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. ചെമ്പരത്തി താരത്തിന്റെ രണ്ടാമത്തെ പരമ്പരയാണ്. നീര്‍മാതളത്തിന്റെ സംവിധായകന് ഡോക്ടര്‍ ജനാര്‍ദ്ദനാണ് ചെമ്പരത്തിയും സംവിധാനം ചെയ്യുന്നത്. ഇന്റീരിയര്‍ ഡിസൈനറാണ് സ്റ്റൈബിന്‍. സ്വന്തമായി സ്ഥാപനം ഇട്ട് ജോലി നോക്കി വരുമ്പോഴായിരുന്ന സീരിയലിലേയ്ക്ക് എത്തുന്നത്. അപ്രതീക്ഷിതമായിട്ടാണ് സ്റ്റെബിന് സീരിയലില്‍ എത്തുന്നത്. ഫോട്ടോ കണ്ട് ഇഷ്ടപെട്ടുകൊണ്ടാണ് അദ്ദേഹം എന്നെ അഭിനയിക്കാന്‍ വിളിക്കുകയായിരുന്നു എന്നും സ്റ്റെബിന് പറഞ്ഞിരുന്നു.
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....