മലയാളികളുടെ പ്രിയ താരങ്ങളാണ് ജയറാമും ദിലീപും, സിനിമകള്‍ക്കൊപ്പം ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും.
മിമിക്രി രംഗത്തുനിന്നും എത്തിയ ഇരുവരും ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറി. പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലെത്തിയത്.
ചെറിയ വേഷങ്ങളിലൂടെ ദിലീപും പിന്നീട് കയറിവന്നു. മിമിക്രി രംഗത്തുനിന്നുളള അനുഭവ സമ്പത്ത് ജയറാമിനും ദിലീപിനും കരിയറില്‍ ഉടനീളം ഗുണകരമായി. ജയറാം വേണ്ടെന്ന് വെച്ച സിനിമകളിലൂടെ ചരിത്ര വിജയം നേടി എടുക്കാന്‍ ദിലീപിന് സാധിച്ചിരുന്നു
മിമിക്രി ലോകത്ത് നിന്നും ദിലീപിനെ സിനിമയിലെത്തിച്ചത് ജയറാം ആണെന്ന് ദിലീപ് തന്നെ ഒരുപാട് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദിലീപ് വന്നതോടെ അവസരങ്ങള്‍ നഷ്ടപ്പെട്ടത് ജയറാമിനാണെന്ന അഭ്യൂഹങ്ങളും പരന്നു. ഇതേ കുറിച്ച് രാജസേനന്‍ അടക്കമുള്ള സംവിധായകരും തുറന്ന് പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാം നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
വളരെ പെട്ടെന്നാണ് ദിലീപ് മലയാള സിനിമയിലെ മുൻനിര നായകനായി വളർന്നത്. സ്വന്തം മാർക്കറ്റിങ്ങ് ചെയ്യാൻ അറിയാമെന്നതാണ് ദിലീപിന് വലിയ നേട്ടമുണ്ടാക്കി കൊടുത്തത്. മമ്മൂട്ടിയും മോഹൻലാലുമെല്ലാം ദിലീപിനെ കണ്ടാണ് അത് പഠിച്ചതെന്ന് മുൻപ് പല സംവിധായകരും വെളിപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ദിലീപ് വന്നതോടെ ജയറാമിന് വേണ്ടി കാത്തിരുന്ന പല ചിത്രങ്ങളും അദ്ദേഹം സ്വന്തമാക്കിയതായി ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതിന് പിന്നില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നായിരുന്നു അഭിമുഖത്തില്‍ ജയറാമിന് വന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. ഇതിന് രസകരമായ മറുപടിയും താരം നല്‍കിയിരുന്നു.
‘ദിലീപിനെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ട് വന്നത് ജയറാമാണെന്ന് വേണമെങ്കില്‍ പറയാം. എപ്പോഴും ദിലീപ് അനുസ്മരിക്കുന്നൊരു കാര്യമാണത്. പക്ഷേ പിന്നീട് കേള്‍ക്കുന്നത് ജയറാമിന് വേണ്ടി കരുതി വെച്ച സിനിമകള്‍ അത് ദിലീപ് കൊണ്ട് പോയി എന്നതാണ്. ജയറാമിന് അങ്ങനെ തോന്നിയിട്ടുണ്ടോ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്.
‘ഏയ് എനിക്ക് അങ്ങനൊന്നും തോന്നിയിട്ടില്ല. അവന്‍ ചെയ്യുന്ന ടൈഫ് ഓഫ് ക്യാരക്ടറുകള്‍ ഞാന്‍ ചെയ്താല്‍ ശരിയാവില്ല. അവന്റെ ബോഡി സ്ട്രെക്ച്ചറും സംഗതികളുമൊക്കെ വേറെ അല്ലേ. ഇപ്പോള്‍ മുടിയൊക്കെ നീട്ടി വളര്‍ത്തി പൊട്ടൊക്കെ തൊട്ട് ചാന്തുപൊട്ടില്‍ ഞാന്‍ നടന്നാല്‍ ആളുകള്‍ സമ്മതിക്കുമോ? എല്ലാവരും കൂവുകയേ ചെയ്യുകയുള്ളു.
വലിയ ശരീരം ഉള്ളത് കൊണ്ട് ആക്ഷന്‍ ഹീറോ ആയി ഡോണ്‍ പോലെയുള്ള സിനിമകളില്‍ ജയറാമിന് അഭിനയിച്ചൂടേ എന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം. ദിലീപിന്റെ കഷ്ടപ്പാടുകള്‍ അതിന് പിന്നിലുണ്ടെന്നായിരുന്നു ജയറാം പറഞ്ഞത്. ഞാന്‍ നേരത്തെ മമ്മൂട്ടിയുടെ കാര്യം പറഞ്ഞത് സ്വന്തമായി സിനിമയില്‍ എത്തിപ്പെടാന്‍ വേണ്ടി ഒത്തിരി കഷ്ടപ്പെട്ടിട്ടുള്ള ആളാണ് ദിലീപെന്നും താരം പറയുന്നു.
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാർ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി...