കുടുംബപ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് അവർ ഇഷ്ടപ്പെടുന്ന പരമ്പരകൾ കാണുക. ഓരോ കഥാപാത്രങ്ങളെയും ഏറ്റെടുക്കുന്നതും വളരെ സ്നേഹത്തോടെയാണ്. അതുകൊണ്ടുതന്നെ സിനിമാ താരങ്ങളേക്കാൽ വലിയ ജനപ്രീതിയാണ് സീരിയല്‍ താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കാറുള്ളത്. പ്രണയവും വഴക്കും കുടുംബമൂല്യങ്ങളുമൊക്കെ പാരമ്പരകളോടെയാണ് പലപ്പോഴും ആസ്വാദകർ ആസ്വദിക്കാറുള്ളത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ സീരിയൽ അത്തരത്തിൽ ആരാധകർ നെഞ്ചോട് ചേർത്തുവച്ച പരമ്പരയാണ്. പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് ബിബിൻ ജോസ്. ഇന്‍സ്റ്റാഗ്രാം പേജില്‍ സജീവമായി പോസ്റ്റുകള്‍ ഇട്ട് ആരാധകരുമായി സംവദിക്കാറുള്ള നാടൻകൂടിയാണ് ബിബിന്‍ .
.സീരിയല്‍ ചിത്രീകരണത്തിന്റെ ഇടവേളകളില്‍ നടിമാര്‍ക്കൊപ്പമുള്ള ഫോട്ടോസുമായിട്ടാണ് ബിബിന്‍ എത്താറുള്ളത് . കൂടെവിടെയില്‍ റിഷി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
റിഷിയ്ക്കൊപ്പം മിത്ര എന്ന കഥാപാത്രമായ മാന്വിയ്ക്കൊപ്പമുള്ള പുതിയ ഫോട്ടോയാണ് നടന് ഇന്‍സ്റ്റാഗ്രാം പേജില്‍ പുതുതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ എടുത്തത് റാണിമ്മയെ അവതരിപ്പിക്കുന്ന നിഷ മാത്യൂ ആണെന്നും ബിബിൻ സൂചിപ്പിച്ചിരുന്നു.
മോനെ ഇവള് നല്ല കുട്ടിയാണ്. എന്ന് സ്വന്തം റാണി അമ്മ എന്ന കമൻ്റുമായി നിഷയും എത്തിയിരുന്നു. ഈ അവസരം മുതലെടുക്കുകയാണോ എന്നാണ് നിഷയോട് ആരാധകർക്ക് ചോദിക്കാനുള്ളത്. അതേ സമയം സൂര്യയെ ചീറ്റ് ചെയ്തോ എന്ന കമന്റുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്.
പരമ്പരയില്‍ അഷിത അവതരിപ്പിക്കുന്ന കഥാപാത്രമാണ് സൂര്യ. റിഷിയും സൂര്യയുമാണ് പെര്‍ഫെക്ട് ജോഡികള്‍. ഈ ജോഡി വേണ്ട. മിത്രയെ തീരെ ഇഷ്ടപ്പെടുന്നില്ല റിഷിയുടെ കൂടെ എന്നും സൂര്യ മാത്രം മതി. റിഷി കൈ വിട്ട് പോയെന്നാണ് തോന്നുന്നത്. സൂര്യ അദ്ദേഹത്തെ പിടിച്ച് വെക്കണം.
സൂര്യ ആയാലും മിത്ര ആയാലും റിഷിയുടെ ചിരിയാണ് സൂപ്പര്‍. എന്ന് തുടങ്ങി ബിബിന്‍ ജോസിന്റെ പോസ്റ്റിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് ആരാധകർ കൊടുക്കുന്നു . തൊട്ട് പിന്നാലെ സൂര്യയെ അവതരിപ്പിക്കുന്ന അഷിതയ്ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു. ഇതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്. അതേ സമയം നടി മാന്‍വി തന്റെ ജന്മദിനം ആഘോഷിക്കുകയാണിന്ന്. സോഷ്യല്‍ മീഡിയ പേജില്‍ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...