ആസിഫിനെ ഫോണില്‍ കിട്ടില്ലെന്ന് പലരും പരാതി പറയാറുണ്ടെന്നും അതിന്റെ കാരണം തനിക്ക് ഈ സിനിമയുടെ ചിത്രീകരണവേളയില്‍ ബോധ്യപ്പെട്ടു; തുറന്ന് പറഞ്ഞ് സംവിധായകന്

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് അസിഫ് അലി. ജിബു ജേക്കബ്- ആസിഫ് അലി കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് എല്ലാം ശരിയാകും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ലോക്കല്‍ നേതാവായ വിനീത് എന്ന ചെറുപ്പക്കാരനായിട്ടാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്.
ഇപ്പോഴിതാ ഈ ചിത്രത്തിനു വേണ്ടി ആസിഫ് അലിയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്ന് പറയുകയാണ് ജിബു പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഏറ്റവും കംഫര്‍ട്ടായിട്ടുള്ള ആര്‍ട്ടിസ്റ്റാണ് ആസിഫ് അലി. ഷൂട്ടിംഗിന് മുന്‍പും ശേഷവും ആസിഫിനെ കിട്ടാന്‍ വലിയ പാടാണെന്ന് എല്ലാവരും പറയാറുണ്ട്. പക്ഷെ ഷൂട്ടിംഗ് സമയത്ത് ലൊക്കേഷനില്‍ നിന്ന് മാറാത്തായാളാണ്. ആസിഫിനെ ഫോണില്‍ കിട്ടില്ലെന്ന് പലരും പരാതി പറയാറുണ്ടെന്നും അതിന്റെ കാരണം തനിക്ക് ഈ സിനിമയുടെ ചിത്രീകരണവേളയില്‍ ബോധ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സിനിമ നടന്നുകൊണ്ടിരിക്കുമ്പോള്‍ ആ സിനിമയുടെ സംവിധായകനെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ആസിഫ് ഫോണെടുക്കാത്തത്. ലൊക്കേഷനില്‍ അത് വളരെ ഗുണമാണ്,’എന്നും ജിബു പറയുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ സിനിമകളാണ് വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു സംവിധാനം ചെയ്തത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...