Malayalam
പൊളിറ്റിക്കല്‍ കറക്ടനസിന്റെ അര്‍ത്ഥമറിയാത്തവരെയാണ് താന്‍ ‘സാറാസ്’ എന്ന സിനിമയിലൂടെ ട്രോളിയത്; തുറന്ന് പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്
പൊളിറ്റിക്കല്‍ കറക്ടനസിന്റെ അര്‍ത്ഥമറിയാത്തവരെയാണ് താന്‍ ‘സാറാസ്’ എന്ന സിനിമയിലൂടെ ട്രോളിയത്; തുറന്ന് പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സാറാസ് എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കി. അഭിമുഖത്തില്‍ പൊളിറ്റിക്കല്‍ കറക്ടനസിന്റെ അര്‍ത്ഥമറിയാത്തവരെയാണ് താന്‍ ‘സാറാസ്’ എന്ന സിനിമയിലൂടെ ട്രോളിയതെന്ന് പറയുകയാണ് ജൂഡ് ആന്റണി ജോസഫ്.
‘ശ്യാം പുഷ്‌കരനെപ്പോലെയുള്ള എഴുത്തുകാര്‍ ഉള്ളതുകൊണ്ടാണ് ഒരു പരിധി വരെയെങ്കിലും പേടിയുള്ളത്. പൊളിറ്റിക്കല്‍ കറക്ടനസ് എന്ന് പറയുന്ന ഒരു ഗ്രൂപ്പുണ്ടല്ലോ. അത് വേണ്ടതാണ്. അതിനെ മനസിലാക്കാത്ത ചില ആള്‍ക്കാരെയാണ് ഞാന്‍ ട്രോളിയത്. ഒരു കഥാപാത്രം ചെയ്യുന്ന മോശം കാര്യം ഗംഭീരമാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ചെയ്യരുത് എന്ന് മാത്രമാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
കഥാപാത്രവും സാഹചര്യവും ആവശ്യപ്പെടുന്ന സിനിമകളില്‍ തെറികള്‍ ഉപയോഗിക്കാമെന്നും എന്നാല്‍ ആവശ്യമില്ലാതെ തെറി പറഞ്ഞാല്‍ അത് പുതുസിനിമയുടെ ഭാഗമാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു. പൊളിറ്റിക്കല്‍ കറക്ടനസ് എല്ലാക്കാലത്തും വേണ്ടതാണ്. പൊളിറ്റിക്കല്‍ കറക്ടനസ് എന്ന വാക്കിന്റെ അര്‍ത്ഥമറിയാത്തത് കൊണ്ട് പല കഥകളും സംഭാഷണങ്ങളും ഒഴിവാക്കിയിട്ടുള്ളത് താന്‍ കണ്ടിട്ടുള്ളതാണ് എന്നും അദ്ദേഹം പറയുന്നു.
ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്. അന്നബെന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
