
Malayalam
ആ സംഭവം തന്റെ തലയില്‍ ഇടിത്തീ വീണതു പോലെ ആയിരുന്നു; ഒരിക്കലും മറക്കില്ല, തുറന്ന് പറഞ്ഞ് മാളവിക മേനോന്
ആ സംഭവം തന്റെ തലയില്‍ ഇടിത്തീ വീണതു പോലെ ആയിരുന്നു; ഒരിക്കലും മറക്കില്ല, തുറന്ന് പറഞ്ഞ് മാളവിക മേനോന്

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മാളവിക മേനോന്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം മാമാങ്കം സിനിമയില്‍ അഭിനയിച്ചിട്ടും തന്റെ ഭാഗങ്ങള്‍ ഒഴിവാക്കിയതിനെ കുറിച്ചുള്ള ദുഃഖം പങ്കുവെയ്ക്കുകയാണ് നടി. തന്റെ രംഗങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടപ്പോള്‍ ഇടിത്തീ വീണത് പോലെയായിരുന്നു എന്നാണ് നടി പറയുന്നത്.
മമ്മൂക്കയോടൊപ്പം മുമ്പ് മാമാങ്കത്തില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് പല കാരണങ്ങളാലും ചിത്രീകരിച്ച പല രംഗങ്ങളും മാറ്റുകയും റീ ഷൂട്ട് ചെയ്യുകയും ചെയ്തു. ഒരു വലിയ സിനിമയില്‍ വലിയൊരു കഥാപാത്രം ചെയ്തിട്ട് ഒടുവില്‍ അതൊക്കെ മുറിച്ചു മാറ്റപ്പെട്ടപ്പോള്‍ ഇടിത്തീ വീണ പോലെയായിരുന്നു തനിക്ക് എന്ന് മാളവിക ഒരു അഭിമഉത്തില് പറയുന്നു.
മാമാങ്കത്തിന്റെ ഫസ്റ്റ് ഷെഡ്യൂളില്‍ ഒരു മാസത്തോളം അഭിനയിച്ചിരുന്നു. പിന്നീട് ഒരു ഗ്യാപ്പ് വന്നു. അടുത്ത ഷെഡ്യൂളില്‍ അഭിനയിക്കാന്‍ പറ്റിയില്ല. അത് അവരുടെയോ തന്റെയോ കുഴപ്പമായിരുന്നില്ല. മാമാങ്കത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ തുടങ്ങിയ സമയത്താണ് പൊറിഞ്ചുമറിയം ജോസിന്റെയും ഷൂട്ടിംഗ് തുടങ്ങിയത്.
പൊറിഞ്ചു മറിയം ജോസിലേക്ക് ഓഫര്‍ വന്നപ്പോള്‍ മാമാങ്കം ടീമുമായി താന്‍ ഡേറ്റിന്റെ കാര്യമൊക്കെ സംസാരിച്ചിരുന്നു. പക്ഷേ അവര്‍ക്ക് പല കാരണങ്ങളാലും കൃത്യമായ ഡേറ്റ് പറയാനും പറ്റിയില്ല, പൊറിഞ്ചുവില്‍ അഭിനയിച്ച് തുടങ്ങി രണ്ടാം ദിവസം മാമാങ്കത്തിലേക്ക് വീണ്ടും വിളി വന്നു. അങ്ങനെ മാമാങ്കം ഒഴിവാക്കേണ്ടി വന്നു. വല്ലാത്ത സങ്കടമായിരുന്നു ആ ദിവസം എന്ന് മാളവിക പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...