Connect with us

കുഞ്ഞ് ജനിക്കുന്നത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം!, ‘ദത്തെടുത്തതല്ല, ചിലതൊക്കെ സ്വകാര്യമായി ഇരിക്കട്ടെ’; കുഞ്ഞിന്റെ പിതാവ് ആരാണെന്ന് ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചിട്ടും മറുപടി പറയാതെ നടി രേവതി

Malayalam

കുഞ്ഞ് ജനിക്കുന്നത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം!, ‘ദത്തെടുത്തതല്ല, ചിലതൊക്കെ സ്വകാര്യമായി ഇരിക്കട്ടെ’; കുഞ്ഞിന്റെ പിതാവ് ആരാണെന്ന് ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചിട്ടും മറുപടി പറയാതെ നടി രേവതി

കുഞ്ഞ് ജനിക്കുന്നത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം!, ‘ദത്തെടുത്തതല്ല, ചിലതൊക്കെ സ്വകാര്യമായി ഇരിക്കട്ടെ’; കുഞ്ഞിന്റെ പിതാവ് ആരാണെന്ന് ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചിട്ടും മറുപടി പറയാതെ നടി രേവതി

ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തന്റെ അഭിനയ മികവു തെളിയിച്ച താരമാണ് രേവതി എന്ന ആശ കേളുണ്ണി. നടിയായും സംവിധായികയായും തന്റെ കഴിവ് തെളിയിച്ച താരം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിട്ടുണ്ട്. മുന്‍നിര നായകന്മാരുടെയെല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള രേവതിയുടെ ആദ്യകാല ചിത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.

കഴിഞ്ഞ ദിവസമായിരുന്നു രേവതിയുടെ പിറന്നാള്‍ ഇപ്പോള്‍ താരത്തിന് 51 വയസ്സായി. ആശാ എന്നാണ് രേവതിയുടെ യഥാര്‍ഥ പേര്. തമിഴ്, മലയാളം എന്നിവയ്ക്ക് പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളിലും രേവതി അഭിനയിച്ചിട്ടുണ്ട്. കിലുക്കം, ദേവാസുരം, മയാമയൂരം, വരവേല്‍പ്പ്, അദ്വൈദം, നന്ദനം എന്നിവയാണ് രേവതിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍.

1983ല്‍ ചെന്നൈയില്‍ താമസിച്ചിരുന്ന കാലത്ത്, നായികയെ അന്വേഷിച്ചു നടന്ന ഭാരതിരാജ രേവതിയെ കാണാനിടയായി. അങ്ങനെ അദ്ദേഹത്തിന്റെ മണ്‍ വാസനൈ എന്ന ചിത്രത്തില്‍ നായികയായി തുടക്കം കുറിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

താരത്തിന്റെ സ്വകാര്യ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിലൊന്നാണ് തന്റെ മകളെ കുറിച്ചുള്ള രേവതിയുടെ വെളിപ്പെടുത്തല്‍. രണ്ട് വര്‍ഷം മുന്‍പാണ് തന്റെ മകള്‍ മഹിയെ കുറിച്ച് രേവതി വെളിപ്പെടുത്തുന്നത്. വിവാഹമോചന ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് രേവതിക്ക് കുഞ്ഞ് ജനിച്ചത്. ഈ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് രേവതിയോട് ഒളിഞ്ഞും തെളിഞ്ഞും പലരും ചോദിച്ചു. എന്നാല്‍, സദാചാരവാദികള്‍ക്കെല്ലാം വളരെ കരുത്തോടെ മറുപടി നല്‍കിയിരുന്നു രേവതി.

‘ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നുമൊക്കെ സംസാരമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒരു കാര്യം പറയാം ഇവള്‍ എന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ, ഒരു കുട്ടി വേണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും അത് നടപ്പിലാക്കാനുള്ള ധൈര്യം കുറേ കഴിഞ്ഞാണ് ലഭിച്ചതെന്നും രേവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് രേവതിയുടെ വിവാഹം. ക്യാമറമാനും സംവിധായകനുമായ സുരേഷ് മേനോനെയാണ് 1986 ല്‍ രേവതി വിവാഹം കഴിച്ചത്. എന്നാല്‍, പിന്നീട് ചില പൊരുത്തക്കേടുകളെ തുടര്‍ന്ന് 2002 ല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി. അതും കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രേവതിക്ക് കുഞ്ഞ് പിറന്നത്.

ഭാരതിരാജയുടെ ‘മണ്‍വാസനൈ’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രേവതിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത് സംവിധായകന്‍ ഭരതന്‍ ആണ്, 1983 ല്‍ ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ് ആദ്യ മലയാളചിത്രം.തേവര്‍ മകന്‍, മറുപടിയും, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസല്‍, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ്ചിത്രങ്ങളാണ്. മിത്ര് മൈ ഫ്രെണ്ട് എന്ന ചിത്രത്തിലൂടെ 2002ല്‍ സംവിധായികയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള അക്കൊല്ലത്തെ ദേശീയ പുരസ്‌കാരം ഈ ചിത്രത്തിനായിരുന്നു. രഞ്ജിത്ത് ഒരുക്കിയ കേരള കഫെയിലെ മകള്‍ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത് രേവതിയാണ്.

‘കാറ്റത്തെക്കിളിക്കൂട്’ മുതല്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ രേവതി ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. ‘കിലുക്ക’ത്തിലെ നന്ദിനിയും, ‘ദേവാസുര’ത്തിലെ ഭാനുമതിയും ‘പാഥേയ’ത്തിലെ രാധയും കാക്കോത്തിക്കാവിലെ കാക്കോത്തിയും എല്ലാം അവരിലെ മികച്ച അഭിനേത്രിയുടെ വിവിധ ഭാവങ്ങള്‍ കാട്ടിത്തന്നവയാണ്.

മലയാളികളെ ഒന്നടക്കം കുടുകുടാ ചിരിപ്പിക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്ത കഥാപാത്രമാണ് കിലുക്കത്തിലെ നന്ദിനി. ടൂറിസ്റ്റ് ഗൈഡായി ഊട്ടിയില്‍ ജീവിതം തള്ളി നീക്കുന്ന ജോജിയുടെയും സഹമുറിയന്‍ നിശ്ചലിന്റെയും ജീവിതത്തിലേക്ക് പ്രശ്‌നങ്ങളുടെ മാറാപ്പുമായി കടന്നുവന്ന നന്ദിനിയെന്ന ഭ്രാന്തിപ്പെണ്ണ് ചിരിപ്പിച്ചതു പോലെ ചിരിപ്പിച്ച മറ്റേതു കഥാപാത്രമുണ്ട് മലയാളികള്‍ക്ക് ചൂണ്ടികാട്ടാന്‍. മലയാളികളുടെ ഫലിതബിന്ദുക്കളിലേക്ക് ഇന്നും ആഘോഷിക്കപ്പെടുന്ന ‘അങ്കമാലിയിലെ പ്രധാനമന്ത്രി എന്റെ അമ്മാവന്‍’, ‘ജ്യോതിയും വന്നില്ല തീയും വന്നില്ല’, ‘വെച്ച കോഴീന്റെ മണം’ തുടങ്ങിയ സംഭാഷണങ്ങളെല്ലാം സംഭാവന ചെയ്തത് രേവതിയുടെ കഥാപാത്രമാണ്.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ‘കിലുക്ക’ത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, തിലകന്‍, ഇന്നസെന്റ് എന്നീ പ്രതിഭകള്‍ക്കൊപ്പം മത്സരിച്ച് അഭിനയിക്കുന്ന രേവതിയെയാണ് കാണാന്‍ കഴിയുക. മറ്റാര്‍ക്കും കഴിയാത്ത രീതിയില്‍ ‘നന്ദിനി’ എന്ന കഥാപാത്രത്തെ അനശ്വരയാക്കാന്‍ രേവതിയ്ക്കു കഴിഞ്ഞു. മലയാള സിനിമ കണ്ട ഏറ്റവും കരുത്തയായ നായികമാരില്‍ ഒരാളാണ് ‘ദേവാസുര’ത്തിലെ ഭാനുമതി.

ഒരു നാടിനെ മുഴുവന്‍ വിറപ്പിച്ച മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രത്തെ മനസ്ഥൈര്യം കൊണ്ട് നിഷ്പ്രഭയാക്കുന്നവള്‍. ദുര്‍ബലയെന്ന് അയാള്‍ വിധിയെഴുതിയ ഒരു പെണ്ണ് എത്ര ശക്തയാണെന്ന്, എന്താണ് പെണ്ണിന്റെ അഭിമാനബോധമെന്ന് ജീവിതം കൊണ്ട് അയാളെ പഠിപ്പിച്ചവള്‍. താന്തോന്നിയും തെമ്മാടിയുമായി ലോകം മുഴുവന്‍ വിറപ്പിച്ചു നടന്നവനെ പ്രണയം കൊണ്ട് സ്ഫുടം ചെയ്‌തെടുത്തവള്‍. രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനം ചെയ്ത ‘ദേവാസുര’ത്തിലെ ഭാനുവിനെ മലയാളസിനിമയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവില്ലെന്നു പറയേണ്ടി വരും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top