മലയാള സിനിമയിൽ നടന്മാരുടെ വയസ്സ് എന്നും ഒരു നോക്കുകുത്തിയാകാറുണ്ട്. കാലം കടന്നുപോകുന്നുണ്ടെങ്കിലും നായകന്മാരത്രെയും യൗവ്വനം നിലനിർത്തി മുന്നോട്ട് പോകുന്നത് എല്ലാ ആരാധകരെയും അമ്പരപ്പിക്കുന്ന ഒരു ഘടകമാണ്. കൂട്ടത്തിൽ ഏറെ ചർച്ചയായിട്ടുള്ളത് മലയാളിയുടെ മഹാ നടൻ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യമാണ്.
ഇപ്പോഴിതാ നടന് മമ്മൂട്ടിയുടെ ഫിറ്റ്നസ് ട്രെയിനറായ വിബിന് സേവ്യര്‍ ട്രെയിനിങ്ങിന്റെ കാര്യത്തില്‍ മമ്മൂട്ടി ശ്രദ്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് . ഒരു പ്രമുഖ മാസികയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഇതുവരെ വെളിപ്പെടുത്താത്ത രഹസ്യത്തിന്റെ ചുരുളഴിയുന്നത്.
ജിമ്മില്‍ ജോയിന്‍ ചെയ്ത കാലത്തെ അതേ എനര്‍ജിയിലും അതേ ഫിറ്റ്നസിലുമാണ് മമ്മൂക്കയിപ്പോഴും ഉള്ളതെന്ന് വിബിന് സേവ്യര്‍ പറയുന്നു. എവിടെ പോകുമ്പോഴും മമ്മൂക്കയുടെ ട്രാവല്‍ ബാഗില്‍ ചെറിയ ഡംബല്സ് കാണുമെന്നും റെഡിമെയ്ഡ് ഡംബല്സ് കിട്ടാത്ത കാലത്താണ് മമ്മൂക്ക ഇതൊക്കെ ചെയ്തിരുന്നതെന്നും വിബിന് പറയുന്നു.
ഇപ്പോഴെല്ലാം കാരവാനില്‍ ജിം ഉണ്ട് എന്നത് പോലും വലിയ വാര്‍ത്തയല്ല. മമ്മൂക്ക ഒരു കഥാപാത്രത്തെ ഏറ്റെടുത്ത് കഴിഞ്ഞാല്‍ അതെങ്ങനെ കൂടുതല്‍ പെര്‍ഫെക്ട് ആക്കാം എന്ത ചിന്തയിലായിരിക്കും. അതിനനുസിച്ചുള്ള വെയിറ്റ് ട്രെയിനിങ് കൊടുക്കാന്‍ എനിക്ക് കഴിയുന്നുണ്ടോ എന്ന് അദ്ദേഹം നോക്കും.
അത് സാധ്യമാകണമെങ്കില്‍ കഥാപാത്രത്തിനനുസരിച്ച് ശരീരം എങ്ങനെ മാറ്റിയെടുക്കാമെന്ന് നല്ല ധാരണ വേണം. ഞായറാഴ്ച പലരും വര്‍ക്കൗട്ടിന് അവധി കൊടുക്കുന്നവരാണ്. എന്നാല്‍ ഞായറാഴ്ചയായാലും വിശേഷദിവസമായാലും മമ്മൂക്ക വര്‍ക്കൗട്ട് മുടക്കില്ല,’ വിബിന് പറഞ്ഞു.
ഷൂട്ടിനെല്ലാം പോയി ഹോട്ടലുകളിലാണ് താമസമെങ്കില്‍ പോലും അവിടുത്തെ ജിം മമ്മൂക്ക അന്വേഷിക്കുമെന്നും ആവശ്യമുള്ള എക്വിപ്മെന്റ്സ് ഇല്ലെങ്കില്‍ അറേഞ്ച് ചെയ്യുമെന്നും വിബിന് പറയുന്നു.
നോമ്പ് സമയത്ത് പോലും വര്‍ക്കൗട്ട് മുടക്കാത്തയാളാണ് മമ്മൂട്ടിയെന്നും നോമ്പ് തുറന്ന് എന്തെങ്കിലും ചെറുതായി കഴിച്ച ശേഷം വര്‍ക്കൗട്ട് കഴിഞ്ഞിട്ടേ പ്രധാന ഭക്ഷണം കഴിക്കൂവെന്നും വിബിന് കൂട്ടിച്ചേര്‍ത്തു.
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...