വില്ലനെ പ്രണയിച്ച് വിവാഹം ചെയ്ത നായിക, വാണി വിശ്വനാഥും ബാബുരാജും ഒരുമിച്ചതോടെ ആരാധകര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇപ്പോഴിതാ, വാണി വിശ്വനാഥിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് ബാബുരാജ്. ജിമ്മില്‍ നിന്നും ഭാര്യയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് ബാബുരാജ്. ‘ജിമ്മിങ്, വാണി, എല്ലാ കാലത്തെയും എന്റെ സൂപ്പര്‍സ്റ്റാര്‍’ തുടങ്ങിയ ഹാഷ്ടാഗുകളാണ് ചിത്രത്തിന് താരം കൊടുത്തിരിക്കുന്നത്.
ഇരുവരും ചെന്നൈയിലാണ് ഇപ്പോഴുള്ളതെന്നും ബാബുരാജ് സൂചിപ്പിച്ചിട്ടുണ്ട്. അതേ സമയം വാണി വിശ്വനാഥിന്റെ പുത്തൻ ഫോട്ടോ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മലയാളത്തില്‍ ഇത്ര പവറുള്ള നായിക വേറെ ഉണ്ടായിട്ടില്ല. വ്യത്യസ്തമായ അഭിനയമാണ് വാണിയെ മലയാളികൾക്കിടയിൽ ഇത്രയധികം പ്രശസ്തിയിലേക്ക് എത്തിച്ചത്.
ഇന്ഡസ്ട്രിയിലേക്ക് ചേച്ചി തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുകയാണെന്നുള്ള കമന്റുകളാണ് കൂടുതലായും വരുന്നത്. ഒപ്പം ഇരുവരുടെയും വ്യക്തി ജീവിതത്തെ കുറിച്ചും ചിലര്‍ ചോദിക്കുന്നുണ്ട്. മറ്റ് ചിലര്‍ വിമര്‍ശനവുമായി വന്നതോടെ അതും വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ഓ വയസാം കാലത്തെ ഒരു… എന്ന് പറഞ്ഞ് കമന്റിട്ട ആള്‍ക്ക് കിടിലന്‍ മറുപടിയുമായി ബാബുരാജും എത്തിയിരുന്നു. വേണ്ട വെറുതേ വിട്ടേക്ക്. കൊല്ലണ്ട എന്നായിരുന്നു താരത്തിന്റെ മറുപടി. ഇത് മാത്രമല്ല കമന്റിന് മറുപടിയുമായി നൂറ് കണക്കിന് ആളുകളാണ് എത്തുന്നത്. വയസാം കാലത്തും ഇങ്ങനെ മസില് ഉരുണ്ട് ഇരിക്കണമെങ്കില്‍ ആയ കാലത്തു നല്ല രീതിയില്‍ വര്‍ക്ക് ചെയ്തിട്ടാണ് . വെരി ഗുഡ് ബാബുച്ചേട്ടാ എന്നൊരാള്‍ പറയുന്നു.
ഒന്നാമത്തെ കാര്യം അവര്‍ക്കിത് വയസാന്‍ കാലം അല്ല. രണ്ട് പേരും യങ് ആണ്. ഇനിയിപ്പോ ആണേല്‍ തന്നെ അതെന്താ വയസാന്‍ കാലത്ത് ഭാര്യ, ഭാര്യ അല്ലാതെ ആവുമോ. ഇജ്ജാതി ദുരന്തം വീട്ടില്‍ ഒന്നേ ഒള്ളോ അതോ വേറെയും ഉണ്ടോ? വയസായി എന്നാണ് പറയുന്നതെങ്കില്‍ ഈ കാലത്തും ആരോഗ്യത്തോടെ ബോഡി മെയിന്റൈന്‍ ചെയ്യുന്നില്ലേ. അതിലാണ് കാര്യം. എന്നുള്ള കമെന്റുകൾ വേറെയും.
ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കാത്ത ഏതോ മാമനാണ് ഇങ്ങനെ കമന്റിട്ടിരിക്കുന്നത്. ഇനി ഇങ്ങനെ പറയുന്നവരെ നിയമപരമായും കായികപരമായും നേരിടും. അത് കവലയില്‍ ഇരുന്നു കുശു കുശുക്കുന്നവരായാലും മേടയില്‍ ഇരുന്നു താളത്തില്‍ പാടുന്നവര്‍ ആയാലും. എന്നിങ്ങനെ അടുത്തിടെ റിലീസ് ചെയ്ത ജോജി എന്ന സിനിമയിലെ ബാബുരാജിന്റെ ഹിറ്റ് ഡയലോഗും ചിലര്‍ പങ്കുവെച്ചിരുന്നു.
നടന് ബാബുരാജുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും ഇടവേളെ എടുത്ത് മാറി നില്‍ക്കുകയായിരുന്നു വാണി വിശ്വനാഥ്. രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തുഷ്ടയായി കഴിയുകയാണ് വാണി ഇപ്പോൾ . ഇതിനിടെ രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുവെച്ചിരുന്നു. സിനിമയിലേക്കൊരു മടങ്ങി വരവ് എപ്പോഴാണെന്ന് ചോദിച്ച് ആരാധകരും രംഗത്ത് വരാറുണ്ട്.
ബാബുരാജിനോടും എല്ലാവരും ചോദിക്കുന്ന ഏക ചോദ്യം വാണിയുടെ തിരിച്ച് വരവിനെ കുറിച്ച് തന്നെയാണ്. അടുത്തിടെ ഇതിനുള്ള മറുപടിയുമായി ബാബുരാജ് തന്നെ എത്തുകയുണ്ടായി. ഇടയ്ക്ക് വാണിയെ ബാബുരാജിന്റെ സിനിമയില്‍ കണ്ടിരുന്നു. പുതിയ ചിത്രത്തിലും ഭാര്യയുടെ സാന്നിധ്യമുണ്ടോയെന്നായിരുന്നു അവതാരകൻ ചോദിച്ച ചോദ്യം .
വാണി സിനിമ ചെയ്യേണ്ട എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ സിനിമ ചെയ്യാന്‍ താല്പര്യമില്ലാത്തത് കൊണ്ടാണ്. മലയാളത്തിലേക്കുള്ള വരവാണ് വൈകുന്നത്. ഇടയ്ക്ക് രണ്ട് തെലുങ്ക് സിനിമയില്‍ വാണി അഭിനയിച്ചിരുന്നു. മലയാളത്തില്‍ നിന്നുള്ള അവസരങ്ങള്‍ വരുന്നുണ്ട്. കുറേയാള്ക്കാര് വന്ന് കഥയൊക്കെ പറയുന്നുണ്ട്.
കുട്ടികളും പഠിപ്പും കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് വാണിയെന്നുമായിരുന്നു ബാബുരാജ് പറഞ്ഞത്. വാണിയുമായുള്ള പ്രണയത്തെക്കുറിച്ച് അടുത്തിടെ മറ്റൊരു അഭിമുഖത്തില്‍ ബാബുരാജ് തുറന്നുപറഞ്ഞിരുന്നു. നന്നായി നോണ്‍ വെജിറ്റേറിയന്‍ പാചകം ചെയ്യാറുണ്ട്. പാചകത്തിലൂടെയാണ് വാണിയുടെ മനസ്സിൽ ഇടം നേടിയത്. കുക്കിങ്ങിന് വിട്ടെങ്കിലും ജീവിക്കാനാവുമെന്ന് അവൾ മനസ്സിലാക്കുകയായിരുന്നുവെന്നായിരുന്നു ബാബുരാജ് പറഞ്ഞത്. വില്ലത്തരം മാത്രമല്ല കോമഡിയും സ്വഭാവിക വേഷങ്ങളുമെല്ലാം ബാബുരാജിന്റെ കൈയ്യിൽ ഭദ്രമാണ്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...