
Malayalam
സീരിയൽ താരങ്ങളായ യുവകൃഷ്ണയും മൃദുലയും വിവാഹിതരായി,ആറ്റുകാല്‍ ക്ഷേത്രത്തില്‍ താലികെട്ട്; ചിത്രങ്ങൾ വൈറൽ
സീരിയൽ താരങ്ങളായ യുവകൃഷ്ണയും മൃദുലയും വിവാഹിതരായി,ആറ്റുകാല്‍ ക്ഷേത്രത്തില്‍ താലികെട്ട്; ചിത്രങ്ങൾ വൈറൽ
Published on

സീരിയൽ താരങ്ങളായ നടി മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരായി. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
രാവിലെ 8 മണിക്കും 8-15നും ഇടയിലുളള മൂഹൂര്‍ത്തത്തില്‍ ആയിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് വളരെ കുറച്ച് പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എല്ലാവരോടും സ്നേഹം, വളരെ സന്തോഷമുണ്ട്. ഇനി അങ്ങോട്ടും തുടര്‍ന്നും ഈ സ്നേഹവും കരുതലും വേണമെന്നും വിവാഹ ശേഷം മൃദുലയും യുവയും മാധ്യമങ്ങളോട് പറഞ്ഞു.
മൃദുലയുടെ ഹൽദി ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയയിലൂടെ പുറത്ത് വന്നിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഹല്‍ദി ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. മഞ്ഞ നിറമുള്ള സില്‍ക്ക് ലെഹങ്കയും സ്വീകന്‍സ് വര്ക്കുകളുമായിട്ടുള്ള ജോര്‍ജെറ്റ് ഡിസൈനര്‍ ദുപ്പട്ടയുമാണ് ഹല്‍ദി ആഘോഷത്തിന് വേണ്ടി മൃദുല തിരഞ്ഞെടുത്തത്. താനൂസ് കൗച്ചര്‍ ആണ് നടിയ്ക്ക് വേണ്ടി ലെഹങ്ക ഒരുക്കിയത്. മൃദുലയോട് ചേരുന്ന തരത്തില്‍ മഞ്ഞ കുര്‍ത്തയും വെള്ള പാന്റുമായിരുന്നു യുവയുടെ വേഷം. ഇരുവരും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങള്‍ താരങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്.
ഒന്നിച്ചുള്ളപ്പോള്‍ ഞങ്ങള്‍ സമ്പൂര്‍ണ നിമിഷങ്ങള്‍ സൃഷ്ടിക്കുകയാണ് എന്ന ക്യാപ്ഷനിലാണ് മൃദുല ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഞാന്‍ നോക്കുമ്പോഴെല്ലാം അവള്‍ക്ക് നാണിക്കുന്നത് നിര്‍ത്താന്‍ കഴിയാറില്ല. ആ ചേര്‍ച്ചയാണ് ഞങ്ങളുടെ ബന്ധം സ്വര്‍ണത്താല്‍ നിറക്കുന്നത്. എന്ന് പറഞ്ഞ് യുവയും മൃദുലയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇരുവരുടെയും പോസ്റ്റുകള്‍ക്ക് താഴെ വിവാഹ മംഗളങ്ങള്‍ നേര്‍ന്ന് കൊണ്ട് പ്രിയപ്പെട്ടവരെല്ലാം എത്തി കൊണ്ടിരിക്കുകയാണ്.
ഡിസംബറില്‍ വിവാഹനിശ്ചയം നടത്തിയ ഇരുവരും ആറ് മാസത്തിന് ശേഷം വിവാഹം ഉണ്ടാവുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം എല്ലാവരെയും ഉള്‍കൊള്ളിച്ച് വിവാഹം നടത്താനായിരുന്നു മൃദുലയുടെയും യുവയുടെയും പ്ലാന്‍. അഭിനേത്രിയായ രേഖ രതീഷായിരുന്നു ഇവരോട് വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചത്. രേഖ രതീഷിന്റെ പിറന്നാള്‍ ആഘോഷത്തിനിടയിലായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.
വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നായികയാണ് മൃദുല വിജയ്. അഭിനയവും ഡാന്‍സും മിമിക്രിയുമൊക്കെയായി മൃദുല ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ തിളങ്ങിനിൽക്കുകയാണ് . മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെയാണ് യുവ കൃഷ്ണ അഭിനയരംഗത്ത് തുടക്കം കുറിച്ചത്. മെന്റലിസ്റ്റായ യുവയും മൃദുലയും സ്ക്രീനില്‍ ഒന്നിച്ചിട്ടില്ല
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...