സണ്ണി വെയിനും നിവിൻ പോളിക്കുമൊപ്പം അന്നാ സിനിമയിൽ ശ്രീറാം രാമചന്ദ്രനും ഉണ്ടായിരുന്നു ; ജീവിതത്തില്‍ ആദ്യമായി തന്റെ മുഖം ഒരു പോസ്റ്ററില്‍ കണ്ടത് അന്നാണ്; ശ്രീറാം പറയുന്നു
സണ്ണി വെയിനും നിവിൻ പോളിക്കുമൊപ്പം അന്നാ സിനിമയിൽ ശ്രീറാം രാമചന്ദ്രനും ഉണ്ടായിരുന്നു ; ജീവിതത്തില്‍ ആദ്യമായി തന്റെ മുഖം ഒരു പോസ്റ്ററില്‍ കണ്ടത് അന്നാണ്; ശ്രീറാം പറയുന്നു
സണ്ണി വെയിനും നിവിൻ പോളിക്കുമൊപ്പം അന്നാ സിനിമയിൽ ശ്രീറാം രാമചന്ദ്രനും ഉണ്ടായിരുന്നു ; ജീവിതത്തില്‍ ആദ്യമായി തന്റെ മുഖം ഒരു പോസ്റ്ററില്‍ കണ്ടത് അന്നാണ്; ശ്രീറാം പറയുന്നു
മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ നായകനാണ് ശ്രീറാം രാമചന്ദ്രന്. ആൽബത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയെങ്കിലും കസ്തൂരിമാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രീറാമിനെ മലയാളികള്‍ അടുത്തറിഞ്ഞത്. എന്നാല്‍ ബിഗ് സ്ക്രീനിലൂടെയായിരുന്നു ശ്രീറാമിന്റെ തുടക്കം. വിനീത് ശ്രീനിവാസന്റെ തട്ടത്തിന് മറയത്ത് എന്ന ചിത്രത്തില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ശ്രീറാം അവതരിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷെ, ചുരുക്കം ചിലർക്കുമാത്രമേ അതിനെ കുറിച്ച് അറിയുകയുള്ളൂ.
തട്ടത്തിന് മറയത്ത് എന്ന ചിത്രം റിലീസ് ആയി ഒന്‍പത് വര്‍ഷം പൂര്‍ത്തിയാവുന്ന വേളയില്‍ ഓര്‍മകള്‍ അയവിറുക്കുകയാണ് ശ്രീറാം. തന്റെ മുഖം ആദ്യമായി ഒരു സിനിമാ പോസ്റ്ററില്‍ കണ്ട സന്തോഷം നടന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്.
‘ജീവിതത്തില്‍ ആദ്യമായി ഒരു പോസ്റ്ററില്‍ എന്നെ കണ്ടത് അവിടെ വച്ചാണ്. ‘എന്താ മേലോട്ട് നോക്കി നില്‍ക്കുന്നത്’ എന്ന് ചോദിച്ച ഓട്ടോ ചേട്ടനോട്, ഞാന്‍ എന്നെ കാണിച്ച് പറഞ്ഞു കൊടുത്തു, ‘ചേട്ടാ, എന്റെ പടമാ ആ കാണുന്നേ” ചിരിച്ചുകൊണ്ട് ആ ചേട്ടന് പറഞ്ഞു, ‘അപ്പോ എന്തായാലും ആ പടം കണ്ടിരിയ്ക്കും”
സെയിതാര്‍ പള്ളിയില്‍ ഉണ്ടായിരുന്ന കാലത്തെ തന്റെ ഫ്ളാഷ്ബാക്ക് വിനോദ് പറയുമ്പോഴാണ് ശ്രീറാം എത്തുന്നത്. ശ്രീറാമിനൊപ്പം സണ്ണി വെയിനും ഈ രംഗത്ത് എത്തുന്നുണ്ട്. ചിത്രത്തിലെ ആ ഫ്ളാഷ് ബാക്ക് രംഗങ്ങളും ശ്രീറാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് തട്ടത്തിന് മറയത്ത്. മുകേഷും ശ്രീനിവാസനും കൂടെ നിര്‍മിച്ച ചിത്രത്തില്‍ നിവിന്‍ പോളിയും ഇഷ തല്‍വാറുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. 2012 ല്‍ റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ ജനറേഷന് ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ആയിരുന്നു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...