മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് എല്ലായിപ്പോഴും കൗതുകമാണ്. വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ച് തകർക്കുമ്പോഴും മമ്മൂട്ടിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ അല്പം ഗൗരവം നിറഞ്ഞതാണ്.
എന്നാലിപ്പോൾ നടന് മമ്മൂട്ടിയുടെ അടുത്ത് എപ്പോള്‍ വേണമെങ്കിലും പോയി കഥ പറയാനുള്ള അവകാശവും അധികാരവും തനിക്കുണ്ടെന്ന് സംവിധായകന് ലാല്‍ ജോസ്. ഒരു ഓൺലൈൻ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ലാല്‍ ജോസിന്റെ തുറന്നുപറച്ചില്‍.
ഇമ്മാനുവലിന് ശേഷം മമ്മൂട്ടിയുമൊത്ത് പടം പ്രതീക്ഷിക്കാമോയെന്ന അവതാരകന്റെ ചോദ്യത്തിനാണ് ലാല്‍ ജോസ് മറുപടി പറയുന്നത്. മമ്മൂക്കയുമായി എപ്പോള്‍ വേണമെങ്കിലും സിനിമ സംഭവിക്കും. കാരണം എനിക്ക് അവകാശമുള്ള ഒരു സ്ഥലമാണത്. മമ്മൂക്ക ചെയ്താല്‍ നന്നാവുമെന്ന് എനിക്ക് തോന്നുന്ന ഒരു കഥ എനിക്ക് കിട്ടുന്നോ, അന്ന് നേരെ ചെന്ന് കഥ പറയാനുള്ള അവകാശവും അധികാരവും എനിക്ക് തന്നിട്ടുണ്ട്,’ ലാല്‍ ജോസ് പറഞ്ഞു.
മമ്മൂട്ടി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ വേണ്ടി താന്‍ കഥ കാത്തിരിക്കുകയാണെന്നും ലാല്‍ ജോസ് പറയുന്നു.
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2013 ഏപ്രിലില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇമ്മാനുവല്‍. മമ്മൂട്ടി, ഫഹദ് ഫാസില്‍, റീനു മാത്യൂസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം നിര്‍മിച്ചത് എസ്. ജോര്‍ജ്ജാണ്. അഫ്സല് യൂസഫാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. സാമ്പത്തികമായി മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഇമ്മാനുവല്‍.
മറവത്തൂര്‍ കനവ്, പട്ടാളം പോലെ തിയ്യേറ്ററില്‍ വിജയിച്ച ഒരുപിടി ചിത്രങ്ങള്‍ ലാല്‍ ജോസ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തുവന്നിട്ടുണ്ട്.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....