Connect with us

സിനിമാറ്റോഗ്രാഫ് നിയമത്തിനെതിരെ ശക്തമായിത്തന്നെ പ്രതികരിക്കാൻ നടൻ കാർത്തി; നിയമപരമായി തന്നെ നേരിടാൻ നീക്കം !

Malayalam

സിനിമാറ്റോഗ്രാഫ് നിയമത്തിനെതിരെ ശക്തമായിത്തന്നെ പ്രതികരിക്കാൻ നടൻ കാർത്തി; നിയമപരമായി തന്നെ നേരിടാൻ നീക്കം !

സിനിമാറ്റോഗ്രാഫ് നിയമത്തിനെതിരെ ശക്തമായിത്തന്നെ പ്രതികരിക്കാൻ നടൻ കാർത്തി; നിയമപരമായി തന്നെ നേരിടാൻ നീക്കം !

സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നടൻ കാർത്തി നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരനാവുമായി രംഗത്തുവന്നിരുന്നു . ഇപ്പോഴിതാ വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് നിവേദനം നൽകിയിരിക്കുകയാണ് കാർത്തി . ആയിരത്തോളം സിനിമ പ്രവർത്തകരാണ് കാർത്തി കൈമാറിയ നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്. നിർമ്മാതാവ് മുരളി, നടി രോഹിണി എന്നിവരും കാർത്തിക്കൊപ്പം നിവേദനം നൽകാൻ നിവേദനം നൽകാൻ എത്തിയിരുന്നു.

നേരത്തെ സിനിമാട്ടോഗ്രാഫ് ബില്ലിനെതിരെ നടന്‍ സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും രംഗത്തെത്തിയിരുന്നു. ഇരുവരും ട്വിറ്ററിലാണ് നിയമത്തിനെതിരയി ശബ്ദമുയര്‍ത്താന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സിനിമാറ്റോഗ്രഫ് നിയമഭേദഗതി നടന്നാല്‍ അത് കലയിലൂടെ സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശത്തേയാണ് ഇല്ലാതാക്കുക. അതിനാല്‍ എത്രയും പെട്ടന്ന് തന്നെ നിയമത്തോടുള്ള വിയോജിപ്പ് അറിയിക്കാനാണ് ഇരുവരും ട്വീറ്റ് ചെയ്തത്.

കേരളത്തില്‍ ഫെഫ്ക ഉള്‍പ്പടെയുള്ള സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധിക്കുകയുണ്ടായിരുന്നു . സിനിമാറ്റോഗ്രാഫ് ആക്ട് ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കും. ഫെഫ്ക്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഭേദഗതി മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കാനൊരുങ്ങുകയാണ്. രാജ്യത്തെ വിവിധ സിനിമ മേഖലകളില്‍ നിന്നും ആക്റ്റിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായാണ് കേന്ദ്ര സര്‍ക്കാര്‍ സിനിമ നിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിച്ചത്. ഈ നിയമപ്രകാരം സെന്‍സര്‍ ചെയ്ത് ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. ചട്ട വിരുദ്ധമായ എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ബോര്‍ഡ് അനുമതി ലഭിച്ചതെങ്കില്‍ കൂടെ പ്രദര്‍ശനാനുമതി റദ്ദാക്കാന്‍ സര്‍ക്കാരിന് സാധിക്കും.

കരട് രേഖ പൊതുജന അഭിപ്രായത്തിന് വെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സിനിമയുടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരായ കര്‍ശനമായി നടപടിയും ബില്ലിലുണ്ട്. പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നതിനും ബില്ലില്‍ തീരുമാനമുണ്ട്.

about karthy

More in Malayalam

Trending

Recent

To Top