മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാലിനൊപ്പം അദ്ദേഹത്തിന്റെ മകൻ പ്രണവ് മോഹൻലാലിൻറെ വിശേഷങ്ങളറിയാനും ആരാധകർ ഏറെയാണ്. സിനിമയിൽ പ്രണവ് എത്താൻ വൈകിയതും എല്ലായിപ്പോഴും ക്യാമറയ്ക്ക് മുന്നിൽ എത്താത്തതും പ്രണവിനെ കുറിച്ചുള്ള ജിജ്ഞാസ ആരാധകരിൽ വർധിച്ചു.
അതുകൊണ്ടുതന്നെ മോഹൻലാൽ മകനെ കുറിച്ച് പറയുന്നത് കേൾക്കാൻ ആരാധകർക്ക് എല്ലായിപ്പോഴും താൽപര്യമാണ് . ഇപ്പോഴിതാ ഒരു ടെലിവിഷൻ ചാനൽ പരിപാടിയിലൂടെ മോഹൻലാൽ പ്രണവിനെ കുറിച്ച് പറഞ്ഞ കാര്യമാണ് വൈറലായിരിക്കുന്നത്.
മക്കളുടെ ഇഷ്ടങ്ങളെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചുമാണ് മോഹന്‍ലാല്‍ പറയുന്നത്. പഴയ അഭിമുഖമാണെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുകയാണ്. മക്കള്‍ക്ക് അവരുടേതായ ഇഷ്ടങ്ങളും സ്വപ്‌നങ്ങളും ഉണ്ടായിരിക്കുമെന്നും അതിനനുസരിച്ചാണ് അവര്‍ മുന്നോട്ട് പോകേണ്ടതെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.
മകന്‍ പ്രണവിന് ടീച്ചറാവാനാണ് ഇഷ്ടമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.പഠിപ്പിക്കാനാണ് ഇഷ്ടമെന്നാണ് അവന്‍ പറഞ്ഞിട്ടുള്ളത്. ഏഷ്യന്‍ രാജ്യങ്ങളിലെ ഇംഗ്ലീഷ് അറിയാത്ത ആളുകള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനാണ് താല്‍പര്യമെന്നാണ് പറഞ്ഞത്. ഏറ്റവും നല്ലൊരു കാര്യമാണല്ലോ. അതാണ് അയാള്‍ക്ക് ഇഷ്ടമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. അല്ലാതെ ഞാന്‍ വിചാരിച്ചാല്‍ അയാള്‍ക്ക് ആക്ടറാവാനൊന്നും പറ്റില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.
മക്കളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെട്ടിട്ട് കാര്യമൊന്നുമില്ലെന്നും മക്കള്‍ സിനിമയിലേക്കെത്തണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
നമ്മുടെ ജീവിതത്തില്‍ തീരുമാനമെടുക്കുന്നത് നമ്മളാണ്. അതുപോലെ മക്കളുടെ ബുദ്ധിയില്‍ നിന്ന് അവരുടെ വഴി അവര്‍ കണ്ടുപിടിക്കുകയാണ് വേണ്ടത്. തനിക്ക് മക്കളോട് അടുപ്പമുണ്ടെങ്കിലും അത് അകല്‍ച്ചയോട് കൂടിയ അടുപ്പമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സിനിമയിലേക്ക് വരുമ്പോള്‍ തന്റെ അച്ഛന്‍ തന്നോട് പറഞ്ഞ ഒരേയൊരു കാര്യം ഡിഗ്രി കംപ്ലീറ്റ് ചെയ്യണമെന്ന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രണവ് പിന്നീട് സിനിമയിലേക്ക് വന്നത് അവന്റെ താല്‍പര്യം കൊണ്ട് തന്നെയാണെന്ന് മോഹന്‍ലാല്‍ മറ്റ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...