Connect with us

“ഒരു പല്ലു പോയ ഈ ബാലതാരം ഇന്ന് തെന്നിത്യൻ താരസുന്ദരിയാണ്; സ്മൈൽ വിത്ത് കോൺഫിഡൻസുമായി മലയാളുകളുടെ പ്രിയ നടി ; ആരാണെന്ന് കണ്ടെത്താൻ സോഷ്യൽ മീഡിയ !

Malayalam

“ഒരു പല്ലു പോയ ഈ ബാലതാരം ഇന്ന് തെന്നിത്യൻ താരസുന്ദരിയാണ്; സ്മൈൽ വിത്ത് കോൺഫിഡൻസുമായി മലയാളുകളുടെ പ്രിയ നടി ; ആരാണെന്ന് കണ്ടെത്താൻ സോഷ്യൽ മീഡിയ !

“ഒരു പല്ലു പോയ ഈ ബാലതാരം ഇന്ന് തെന്നിത്യൻ താരസുന്ദരിയാണ്; സ്മൈൽ വിത്ത് കോൺഫിഡൻസുമായി മലയാളുകളുടെ പ്രിയ നടി ; ആരാണെന്ന് കണ്ടെത്താൻ സോഷ്യൽ മീഡിയ !

ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യൻ നായികയായി മാറിയ താരത്തിന്റെ ഒരു കുഞ്ഞി ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത് . മലയാളികളുടെ പ്രിയങ്കരിയായ നായികാ തമിഴിലും തെലുങ്കിലും വരെ സിനിമ ചെയ്തിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ ബാല്യകാല ഓർമകൾ പങ്കുവച്ചെത്തിയിരിക്കുന്നത് മറ്റാരുമല്ല, നിവിൻ പൊളി ചിത്രം ഒരു വടക്കൻ സെൽഫിയിലൂടെ സുപരിചിതയായ മഞ്ജിമ മോഹനാണ് . ബാല്യകാലത്തെ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് മഞ്ജിമ ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത് . അതിനുകാരണം പല്ലുപോയ ചെറുപ്പ സമയത്തുള്ള ചിത്രമാണ്.

ടൂത്ത് ഫെയറിയെ സന്ദർശിച്ച ശേഷം,” എന്ന കാപ്ഷനും ചിത്രത്തിനൊപ്പം മഞ്ജിമ നൽകിയിരിക്കുന്നു. ‘സ്മൈൽ വിത്ത് കോൺഫിഡൻസ്,’ എന്ന ഹാഷ് ടാഗോട് കൂടിയാണ് താരം തന്റെ ബാല്യ കാല ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഏതാനും ദിവസം മുൻപ് തന്റെ കുട്ടിക്കാലത്തെ മറ്റൊരു ചിത്രവും മഞ്ജിമ പങ്കുവച്ചിരുന്നു. സ്കൂൾ വേഷത്തിലുള്ള ചിത്രം ‘വൺസ് അപോൺ എ ടൈം,’ എന്ന കാാപ്ഷനോട് കൂടിയാണ് മഞ്ജിമ പങ്കുവച്ചത്.

ബാലതാരമായെത്തി നായികയായി വളർന്ന താരമാണ് മഞ്ജിമ മോഹൻ. ‘ഒരു വടക്കൻ സെൽഫി’ ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായ മഞ്ജിമ പിന്നീട് തമിഴിലേക്ക് ചേക്കേറി. ‘അച്ചം എന്‍മ്പത് മദമയെടാ’ എന്ന ചിത്രത്തിൽ ചിമ്പുവിന്റെ നായികയായിട്ടായിരുന്നു തമിഴിലെ അരങ്ങേറ്റം. എന്നാൽ ചിത്രം വേണ്ടത്ര വിജയം നേടിയില്ല. അതേത്തുടര്‍ന്ന് ‘സത്തിരിയന്‍’, ‘ഇപ്പടൈ വെല്ലും’, ദേവരാട്ടം’ എന്നീ ചിത്രങ്ങളിലും വേഷമിട്ട മഞ്ജിമ എന്‍ടിആര്‍ ജീവ ചരിത്രം പറയുന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു.

2019ൽ നിവിൻ പോളി നായകനായ മിഖായേലിലൂടെയാണ് മഞ്ജിമ നാല് വർഷത്തോളം നീണ്ട ഇടവേളക്കൊടുവിൽ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. 2019ൽ പുറത്തിറങ്ങിയ ദേവരാട്ടം എന്ന സിനിമയിലും മഞ്ജിമ അഭിനയിച്ചു.

2021ൽ പുറത്തിറങ്ങിയ കളത്തിൽ സന്തിപ്പോം എന്ന തമിഴ് ചിത്രത്തിലും മഞ്ജിമ അഭിനയിച്ചു. കങ്കണ റണാവത്ത് നായികയായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ക്വീനി’ന്റെ മലയാളം പതിപ്പായ ‘സംസം’ ആണ് മഞ്ജിമയുടെ അടുത്ത മലയാളം റിലീസ്. തുഗ്ലക് ദർബാർ, എഫ്ഐആർ, ഒക്ടോബർ 31 ലേഡീസ് നൈറ്റ് എന്നിവയാണ് മഞ്ജിമയുടെ പുറത്തിറങ്ങാനുള്ള തമിഴ് ചിത്രങ്ങൾ.

about malayalam actress

More in Malayalam

Trending

Recent

To Top