ബിഗ് ബോസ് മലയാളം സീസൺ 3 മറ്റ് രണ്ട് സീസണിൽ നിന്നും വ്യത്യസ്തമായി മികച്ച പ്രേക്ഷക പിന്തുണയിലായിരുന്നു മുന്നോട്ട് പോയിരുന്നത് . ഷോയെ പോലെ തന്നെ മത്സരാർഥികളും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുകയായിരുന്നു. മറ്റ് സീസണിൽ നിന്നും വ്യത്യസ്തമായി പ്രേക്ഷകർക്ക് അധികം സുപരിചിതമല്ലാത്ത താരങ്ങളായിരുന്നു ഇത്തവണ ഷോയിൽ ഉണ്ടായിരുന്നത്.
അതേസമയം എല്ലാ മത്സരാർത്ഥികളും സ്വന്തം കഴിവിലൂടെ വ്യക്തി മുദ്ര പതിപ്പിച്ചവരുമായിരുന്നു. വളരെ പക്വതയുള്ള ഷോയായി ബിഗ് ബോസ് സീസൺ ത്രീ എം,മാറിയതിന് കാരണവും പക്വതയുള്ള ,മത്സരാർത്ഥികളായിരുന്നു . ഷോയെ ഒരു മത്സരമായി കണ്ടു കൊണ്ടാണ് ഇവർ ഹൗസിനുള്ളിൽ നിന്നത്. തങ്ങളുടേതായ രീതിയിലുള്ള മികച്ച പ്രകടനമായിരുന്നു ഓരോരുത്തരും കഴ്ചവെച്ചത്.
അതേസമയം സോഷ്യൽ മീഡിയയിൽ ഫാൻ ഗ്രൂപ്പുകളും ആർമി പേജുകളും നിരന്തരം മത്സരാർത്ഥികളുടെ പേരിൽ കൊമ്പു കോർക്കുക പതിവായിരുന്നു. മത്സരാർത്ഥികൾ ഒന്നിനൊന്ന് മെച്ചം എന്നതുപോലെ തന്നെ അവരുടെ ആരാധകരും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്നു.
നിർഭാഗ്യവശാൽ ആരാധകരുടെ ആരാധന മൂലം മറ്റ് മത്സരാർത്ഥികൾക്കാണ് അകാരണമായി തെറിവിളികൾ കേൾക്കേണ്ടി വരുന്നത്. ഇപ്പോൾ ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സന്ധ്യാ മനോജിനെതിരെ വന്ന മോശം കമെന്റും അതിന് സന്ധ്യ നൽകിയ പ്രതികരണവുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
നർത്തകിയായ സന്ധ്യയെ തുടക്കത്തിൽ മലയാളി പ്രേക്ഷകർക്ക് അത്രയധികം സുപരിചിതമായിരുന്നില്ല. എന്നാൽ ഹൗസിലെത്തി വളരെ പെട്ടെന്ന് തന്നെ സന്ധ്യ മനോജ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. കിടിലം ഫിറോസിനോടും ഭാഗ്യലക്ഷ്മിയോടുമുള്ള സൗഹൃദം ഹൗസിനകത്തും പുറത്തും വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. 70ാം ദിവസമായിരുന്നു സന്ധ്യ മനോജ് മത്സരത്തിൽ നിന്ന് പുറത്ത് പോകുന്നത്.
പുതുമുഖമായ സന്ധ്യയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ആരാധകരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. തന്റെ ഡാൻസ് വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് കൊണ്ട് താരം രംഗത്ത് എത്താറുണ്ട്. ഇവയെല്ലാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സന്ധ്യ മനോജ് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വൈറലായിരിക്കുന്നത് . മോശം സന്ദേശം അയച്ച വ്യക്തിയ്ക്ക് തക്കതായ മറുപടി നൽകിയിരിക്കുകയാണ് സന്ധ്യ . കൂടാതെ ഇയാളുടെ മെസേജിന്റെ സ്ക്രീൻ ഷോർട്ടും പങ്കുവെച്ചിട്ടുണ്ട്.
സന്ധ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് ”മോശമായ തള്ള എന്നായിരുന്നു ഇയാൾ കമന്റ് ചെയ്തത്.” വീട്ടിൽ ഈ രീതിയലാണോ എല്ലാവരോടും” എന്ന് സന്ധ്യയും മറുപടി നൽകിയിരുന്നു. ഇയാളുടെ കമൻറിന്റേയും മെസേജിന്റേയും സ്ക്രീൻ ഷോർട്ട് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തു.
എന്ത് കോപ്രായം കാണിച്ചാലും ഞങ്ങൾ ലൈക്ക് ചെയ്യണോ, വെറുതെ കണ്ണ് ഉരുട്ടിയാൽ ഡാൻസ് ആകില്ലെന്നും ഇയാൾക്ക് സന്ധ്യയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നുണ്ട്. അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇയാൾ അധികവും അയച്ചിരിക്കുന്നത്. നല്ലതെന്ന് തോന്നുന്നതിന് ലൈക്ക് അടിക്കുമെന്നും ഇഷ്ടമല്ലാത്തതിന് ഡിസ്ലൈക്കും കമെന്റും കൊടുക്കുമെന്നും അയാൾ സന്ദേശത്തിൽ പറയുന്നു.
ചിലതിന് താരം മറുപടിയും നൽകിയിട്ടുണ്ട്. വൃത്തികേട് എഴുതിയാൽ പോസ്റ്റ് ചെയ്യും എന്ന് കുറിച്ച് കൊണ്ടാണ് ഇയാളുടെ സന്ദേശത്തിന്റെ സ്ക്രീൻഷോർട്ടുകൾ സന്ധ്യ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. എതെയാലും നിയമം പഠിപ്പിച്ച അയാളുടെ അറിവിലേക്ക് ഒന്നുകൂടി പറയേണ്ടിയിരിക്കുന്നു. വിമർശനം എന്നത് സ്വാഗതാർഹമാണ്. എന്നാൽ അധിക്ഷേപ കമെന്റുകൾക്ക് നിയമ നടപടി വരെ സ്വീകരിക്കാൻ വകുപ്പുണ്ട്.
ബിഗ് ബോസ് ഷോയിൽ മത്സരിക്കവേ അവതാരകനായ മോഹൻലാൽ വരെ ബഹുമാനിച്ചിട്ടുള്ള വ്യക്തിത്വമാണ് സന്ധ്യ മനോജിന്റേത്. അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത ഒഡീസി നൃത്തം വരെ ആവാഹിച്ച നർത്തകി. സന്ധ്യ മനോജ് എന്ന വ്യക്തിയെ അവഹേളിക്കുന്നതിനൊപ്പം കമെന്റിട്ട വ്യക്തി നൃത്തം എന്ന ദൈവീക കലയെ കൂടിയാണ് അധിക്ഷേപിച്ചിരിക്കുന്നത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....