അഭിനയിക്കാന്‍ ലഭിക്കുന്നത് ചെറിയ കഥാപാത്രമാണെങ്കില്‍ പോലും വളരെ തന്മയത്വത്തോടെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കാറുള്ളത്. ഇപ്പോഴിതാ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് ഇന്ദ്രന്‍സ്.
സിനിമാജീവിതത്തില്‍ അങ്ങനെ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ചാടിക്കേറി ചെയ്യാറാണ് പതിവെന്നും ഒരു അഭിമുഖത്തിൽ ഇന്ദ്രന്‍സ് തുറന്ന് പറയുന്നു
ഗൗരവമായ കഥാപാത്രങ്ങളായാലും കോമഡി കഥാപാത്രങ്ങളായാലും അഭിനയിക്കാന്‍ ഏറെ ഇഷ്ടമുള്ള ആളാണ് താൻ. ഒരു മാറ്റത്തിലേക്കൊക്കെ ഞാന്‍ തുടങ്ങിയതേയുള്ളൂ. ഇനി വേണം നസറുദ്ദീഷായെപ്പോലുള്ള കഥാപാത്രങ്ങളൊക്കെ ചെയ്യാനെന്നും താരം പറയുന്നു
കൊറോണക്കാലത്തിനിടക്ക് ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതിനെക്കുറിച്ചും നടന് അഭിമുഖത്തില്‍ പറയുന്നുണ്ട്. മകന്റെ നിര്‍ബന്ധത്തിലാണ് ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതെന്നും എന്നാല്‍ ചെയ്തുകഴിഞ്ഞപ്പോള്‍ ആ ഫോട്ടോകള്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...