Connect with us

‘സന്തോഷമെന്നത് യാത്രയുടെ ഒരു വഴി മാത്രമാണ്, അതൊരു ഡെസ്റ്റിനേഷനല്ല’; നിറചിരിയോടെ സൂരജ്, ഇങ്ങനെ സന്തോഷവാനായി കാണുവാനാണ് ഞങ്ങൾക്ക് ഇഷ്ടം… ഇങ്ങനെ ചിരിച്ചു മയങ്ങി ഇരുന്നാൽ മതിയോ! നമുക്ക് സീരിയലിലോ സിനിമയിലോ കയറിപ്പറ്റണ്ടേയെന്ന് കമന്റുകൾ

serial

പാടാത്ത പൈങ്കിളിയിലെ ദേവയായാണ് സൂരജ് സണ്‍ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്. പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു സൂരജ് മാറിയത്. ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും സൂരജിന്റെ തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ

പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും സൂരജിന്റെ കാര്യങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ് പരമ്പരയില്‍ ഇല്ലെങ്കിലും വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്.

ഇപ്പോൾ ഇതാ സൂരജ് പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സന്തോഷമെന്നത് യാത്രയുടെ ഒരു വഴി മാത്രമാണ്, അതൊരു ഡെസ്റ്റിനേഷനല്ല എന്ന തലക്കെട്ടോടെയായിരുന്നു സൂരജ് നിറചിരിയോടെ ഇരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആരാധകരൊക്കെ ഇരുകൈയ്യും നീട്ടിയാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ഞൊടിയിടയിൽ ചിത്രം വൈറലായി മാറുകയും ചെയ്തു.

നിരവധി ആരാധകരാണ് കമൻ്റുകളുമായി എത്തിയിരിക്കുന്നത്. ‘സൂരജ് ഹാപ്പി ആയിരിക്കുന്നു, ഞങ്ങൾക്കും കുറച്ചു സന്തോഷം തരാൻ സീരിയലിൽ വരണ’മെന്നും ‘സുന്ദരൻ സൂരജെ ഇങ്ങിനെ ചിരിച്ചു മയങ്ങി ഇരുന്നാൽ മതിയോ. നമുക്ക് സീരിയലിലോ സിനിമയിലോ കയറിപ്പറ്റണ്ടേ’ എന്നുമൊക്കെയാണ് ചിലരുടെ കമൻ്റ്.

സൂരജിൻ്റെ സുന്ദരൻ ചിരിയെ കുറിച്ചും പ്രേക്ഷകരും ആരാധകരും പുകഴ്ത്തിക്കൊണ്ട് കമൻ്റുകൾ കുറിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ സൂരജിനെ ഇങ്ങനെ സന്തോഷവാനായി കാണുവാനാണ് ഞങ്ങൾക്ക് ഇഷ്ടം’. എന്നിങ്ങനെ പോകുകയാണ് ആരാധകരുടെ കമൻ്റുകൾ.

Continue Reading
You may also like...

More in serial

Trending

Recent

To Top