
Malayalam
എന്റെ പ്രിയപ്പെട്ട സ്ഥലത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു, സന്തോഷം പങ്കുവെച്ച് നടി രശ്മി സോമന്
എന്റെ പ്രിയപ്പെട്ട സ്ഥലത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു, സന്തോഷം പങ്കുവെച്ച് നടി രശ്മി സോമന്
Published on

മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടയെും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മി സോമന്. അഭിനയത്തില്‍ തിളങ്ങി നിന്നിരുന്ന രശ്മി ഇടയ്ക്ക് വെച്ച് സീരിയലില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരുനാഗം എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിലേക്ക് മടങ്ങി എത്തിയത്.
ഇപ്പോഴിതാ കാര്‍ത്തിക ദീപം എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് രശ്മി. തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുള്ള രശ്മി ആരാധകരുമായി സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ലോക്ഡൗണിനു ശേഷം പരമ്പരയുടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച സന്തോഷം പങ്കുവെയ്ക്കുകയാണ് രശ്മി.
എന്റെ പ്രിയപ്പെട്ട സ്ഥലത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഷൂട്ട് വീണ്ടും തുടങ്ങി. എപ്പിസോഡുകള്‍ വീണ്ടും സംപ്രേഷണവും തുടങ്ങുന്നു എന്നുപറഞ്ഞാണ് രശ്മി മഞ്ഞ സാരിയിലുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചത്.
സ്നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീ കേരളത്തിലെ ജനപ്രിയ പരമ്പരയായ കാര്‍ത്തികദീപത്തില്‍ നായികയുടെ അപ്പച്ചിയായാണ് രശ്മിയെത്തുന്നത്. നിരവധി ആളുകളാണ് രശ്മിയുടെ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. പരമ്പര വീണ്ടും തുടങ്ങുന്നതിന്റെ സന്തോഷമാണ് ചിലര്‍ പങ്കുവയ്ക്കുന്നത്.
നേരത്തെ അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്മനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ പരമ്പരകളില്‍ താരം അഭിനയിച്ചിരുന്നു. തിരിച്ചുവരവിലും നടിയെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു..
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...