Connect with us

ഫഹദ് ഫാസിലിന്റെ മാലിക്ക് ആമസോണ്‍ പ്രൈമില്‍; റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

Malayalam

ഫഹദ് ഫാസിലിന്റെ മാലിക്ക് ആമസോണ്‍ പ്രൈമില്‍; റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

ഫഹദ് ഫാസിലിന്റെ മാലിക്ക് ആമസോണ്‍ പ്രൈമില്‍; റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

മഹേഷ് നാരായാണന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായി എത്തുന്നന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കൊവിഡ് സാഹചര്യം മൂലം ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ജൂലൈ 15ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. 

ചിത്രത്തിന്റെ ഒടിടി റിലീസിനായി നിര്‍മ്മാതാവ് ആന്റോ ജോസഫ് ഫിലിം ചേമ്പറിനെ സമീപിക്കുകയായിരുന്നു. നേരത്തെ ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏത് ഒടിടി പ്ലാറ്റ്‌ഫോമിലാണെന്ന് വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞ മാസമായിരുന്നു മാലിക്കിന്റെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. 

എന്നാല്‍ കൊവിഡ് രണ്ടാം തരംഗം മൂലം തിയേറ്ററുകള്‍ അടച്ചത് കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഇതുവരെ മലയാളത്തില്‍ കാണാത്ത രീതിയിലുള്ള ഒരു സിനിമയാണ് മാലിക് എന്നാണ് ട്രെയ്‌ലറില്‍ നിന്ന് മനസിലാവുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്.

മഹേഷ് നാരായാണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ 2019 സെപ്റ്റംബറിലാണ് ആരംഭിച്ചത്. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്. തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് ചിത്രം പറയുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.


More in Malayalam

Trending

Recent

To Top