‘കുട്ടിപ്പട്ടാളത്തിനെതിരെ പരാതി കൊടുത്തു’, ഒരു സെലിബ്രിറ്റിയെ വച്ച് പ്രമോയും വന്നിരുന്നു, പിന്നീടത് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു; കുട്ടിപ്പട്ടാളം വീണ്ടും വരുമോ മറുപടിയുമായി സുബി

ഒരുകാലത്ത് മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായിരുന്നു സുബി സുരേഷ് അവതാരകയായി എത്തിയ കുട്ടിപ്പട്ടാളം. ഈ പരിപാടിയ്ക്ക് ആരാധകര്‍ ഏറെയായിരുന്നു. മിക്ക എപ്പിസോഡും വൈറലായി മാറാറുണ്ട്. ഇപ്പോഴും സോഷയ്ല്‍ മീഡിയയില്‍ രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും വൈറലാണ്. ഇപ്പോഴിതാ കുട്ടിപ്പട്ടാളം നിര്‍ത്തിയോ, ഇനി തിരിച്ചുവരുമോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സുബി. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സുബി ഇതേ കുറിച്ച് പറഞ്ഞത.
ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ട പരിപാടിയാണ് കുട്ടിപ്പട്ടാളം. റേറ്റിംഗിലും ഏറെ മുന്നിലായിരുന്നു. യാദൃശ്ചികമായാണ് ഈ പരിപാടിയിലേക്ക് താന്‍ എത്തിയത്. ഇംഗ്ലീഷ് ചാനലില്‍ നടന്നിരുന്ന പരിപാടിയായിരുന്നു ഇത്. മുഴുനീള സ്ക്രിപ്റ്റൊന്നും പഠിക്കാനും അവതരിപ്പിക്കാനും തനിക്ക് പറ്റില്ല. കുട്ടികളെ മാനേജ് ചെയ്തും പരിചയമില്ല.
നാല് കുട്ടികളും അവരുടെ രക്ഷിതാക്കളും വന്നിട്ടുണ്ടെന്ന് പറഞ്ഞ് അജയന് സാറായിരുന്നു ട്രയല്‍ ഷൂട്ടിനെ കുറിച്ച് പറഞ്ഞത്. കുറേയാളുകളെ അവര്‍ നോക്കിയിട്ടുണ്ട്. ഒരു സെലിബ്രിറ്റിയെ വച്ച് പ്രമോയും വന്നിരുന്നു. പിന്നീടത് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. താന്‍ കുട്ടികളെ നോക്കി എന്തൊക്കെയോ ചെയ്യുകയായിരുന്നു.
ചെന്നൈയില്‍ നിന്നും അതിന് അപ്രൂവല്‍ ലഭിച്ചു. അങ്ങനെയാണ് ഈ പരിപാടിയില്‍ എത്തിയത്. ആദ്യ സീസണ് വന്‍ വിജയമായി മാറിയതോടെയാണ് അടുത്ത സീസണ് തുടങ്ങിയത്. ഈ പരിപാടിക്കെതിരെ പരാതി കൊടുത്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ രണ്ടാം ഭാഗം തുടങ്ങുമോയെന്നും സുബി ചോദിക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...