
News
നയന്‍സ് തയാറാക്കുന്ന ഏത് വിഭവമാണ് ഏറ്റവും ഇഷ്ടം, ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി വിഘ്നേഷ് ശിവ
നയന്‍സ് തയാറാക്കുന്ന ഏത് വിഭവമാണ് ഏറ്റവും ഇഷ്ടം, ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി വിഘ്നേഷ് ശിവ

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയന്‍താരയും വിഘ്നേഷും. ദീര്‍ഘനാളായി പ്രണയത്തിലായ ഇവരുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവാഹത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം, ആരാധകരുമായി സംവിധാക്കുവാന് സമയം കണ്ടെത്താറുള്ള വിഘ്നേഷ് വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
നയന്‍സ് തയാറാക്കുന്ന ഏത് വിഭവമാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് നയന്‍താര തയാറാക്കുന്ന ഗീ റൈസും ചിക്കന്‍ കറിയുമാണ് ഇഷ്ടപ്പെട്ട ഭക്ഷണമെന്ന് വിഘ്നേശ് ശിവ പറയുന്നു. തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയുടെ പാചകത്തെക്കുറിച്ച് കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം, ‘എന്താണ് നയന്‍താര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു..” എന്ന ആരാധകന്റെ ചോദ്യത്തിനാണ് വിഘ്നേഷ് ഉത്തരം നല്‍കിയത്.
”വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാന്‍ കാത്തിരിക്കുന്നു” എന്നാണ് വിഘ്നേഷ് ഉത്തരം നല്‍കിയിരിക്കുന്നത്.
എന്നാല്‍, നേരത്തെ തമിഴ്നാട്ടിലെ ഒരു അമ്പലത്തില്‍ വച്ച് നയന്‍താരയും വിഘ്നേഷും വിവാഹിതരായി എന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. തമിഴ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ വിവാഹിതരായെന്ന അഭ്യൂഹം പരക്കുന്നതായി വാര്‍ത്തകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും ഈ വാര്‍ത്തകളോട് പ്രതികരിച്ചില്ല.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...