Connect with us

അനുവാദമില്ലാതെ അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ പിന്‍വലിച്ചു, ടെലിവിഷന്‍ താരത്തിനെതിരെ പരാതിയുമായി ഭാര്യ

News

തന്റെ അനുവാദമില്ലാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചെന്ന് ചൂണ്ടക്കാട്ടി ഭര്‍ത്താവും ടെലിവിഷന്‍ താരവുമായ കരണ്‍ മെഹ്‌റയ്‌ക്കെതിരെയാണ് ഭാര്യ പരാതി നല്‍കിയത്. തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരു കോടി രൂപയാണ് കരണ്‍ പിന്‍വലിച്ചതെന്നാണ് ഭാര്യ നിഷ ഗോരേഗാവ് പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി രംഗത്തെത്തിയത്.

അകൗണ്ടില്‍ ഒരു കോടി പിന്‍വലിച്ചെന്ന് കണ്ടെത്തിയതോട വെള്ളിയാഴ്ച രാത്രി തന്നെ നിഷ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് മെഹ്‌റക്കെതിരെയും രണ്ടു കുടുംബാംഗങ്ങള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അതെസമയം മേയ് 31ന് നിഷയെ മര്‍ദിച്ച കുറ്റത്തിന് മെഹ്‌റ അറസ്റ്റിലായിരുന്നു . തുടര്‍ന്ന് ജാമ്യത്തിലായിരുന്നു താരം. ഇതോടെ രണ്ടാം തവണയാണ് നിഷ ഭര്‍ത്താവിനെതിരെ പരാതി നല്‍കുന്നത്.

എട്ടുവര്‍ഷം മുമ്പായിരുന്നു മെഹ്‌റയുടെയും നിഷയുടെയും വിവാഹം. ഇവര്‍ക്ക് നാലുവയസായ മകനുമുണ്ട്. ഇരുവരുടെയും ദാമ്ബത്യ ജീവിതത്തില്‍ പ്രശനങ്ങള്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും ഇരുവരും നേരത്തേ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു.

More in News

Trending

Recent

To Top