ലക്ഷദ്വീപ് വിഷയത്തിലെ അനുഭവങ്ങൾ സിനിമയാക്കുമെന്ന് ആയിഷ സുൽത്താനയുടെ പ്രസ്താവനയോട് പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ആയിഷ സുൽത്താന സംവിധാനം ചെയ്യുന്ന സിനിമയുടേത് സൗജന്യപ്രദർശനം ആയിരിക്കുമോ എന്ന ചോദ്യവുമായാണ് ശ്രീജിത്ത് എത്തിയത്
ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ:
‘ലക്ഷദ്വീപ് വിഷയത്തിലെ അനുഭവങ്ങൾ സിനിമയാക്കുമെന്ന് സംവിധായിക ആയിഷ സുൽത്താന. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനുള്ളത് ബിസിനസ് താല്പര്യങ്ങളെന്നും ആയിഷ.
സിനിമയുടേത് സൗജന്യപ്രദർശനം ആയിരിക്കുമോ, അതോ ബിസിനസ് താല്പര്യങ്ങൾ ഉണ്ടാകുമോ?’
ലക്ഷദ്വീപ് വിഷയത്തിലെ സ്വന്തം അനുഭവങ്ങൾ പശ്ചാത്തലമാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് ‘നേരേ ചൊവ്വേ’ പരിപാടിയിൽ ആയിഷ വെളിപ്പെടുത്തിയിരുന്നു. സിനിമാരൂപത്തിൽ അവതരിപ്പിക്കപ്പെടുമ്പോൾ താൻ കടന്നുപോയ പ്രതിസന്ധികളെപ്പറ്റി ആളുകൾക്കു വ്യക്തമായി മനസ്സിലാക്കാനാവുമെന്നും അവർ മനോരമയോടു പറഞ്ഞു.
തീവ്രവാദിയാക്കാൻ ശ്രമിച്ചാൽ മിണ്ടാതിരിക്കില്ലെന്നും മറ്റു രാജ്യങ്ങളുമായി ബന്ധമുണ്ടെന്നും അവിടെനിന്നു പണം വരുന്നുണ്ടെന്നും സ്ഥാപിക്കാനുള്ള ശ്രമമാണു തന്നെ ചോദ്യം ചെയ്തതിലൂടെ പൊലീസ് നടത്തിയതെന്നും ആയിഷ പറഞ്ഞു.
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. സിനിമാ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...