Connect with us

ലൂസിഫര്‍ തെലുങ്ക് റീമേക്ക്; ചിരഞ്ജീവിയുടെ താത്പര്യ പ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തി, പ്രണയിനിയായി എത്തുന്നത് നയന്‍താര

News

ലൂസിഫര്‍ തെലുങ്ക് റീമേക്ക്; ചിരഞ്ജീവിയുടെ താത്പര്യ പ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തി, പ്രണയിനിയായി എത്തുന്നത് നയന്‍താര

ലൂസിഫര്‍ തെലുങ്ക് റീമേക്ക്; ചിരഞ്ജീവിയുടെ താത്പര്യ പ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തി, പ്രണയിനിയായി എത്തുന്നത് നയന്‍താര

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു ലൂസിഫര്‍. സൂപ്പര്‍ ഹിറ്റായിരുന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ ചിരഞ്ജീവിയുടെ നായികയായി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര എന്നുത്തുവെന്ന് വാര്‍ത്തകള്‍. ഇതിനു മുമ്പും ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ചിത്രത്തിന്റെ തിരക്കഥയില്‍ ചിരഞ്ജീവിയുടെ താത്പര്യ പ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തിയെന്നും ചിരഞ്ജീവിയുടെ പ്രണയിനിയായാണ് നയന്‍താര എത്തുന്നതെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത.

മോഹന്‍രാജ ആണ് ചിത്രത്തിന്റെ സംവിധാനം. ചിരഞ്ജീവിയുടെയും നയന്‍താരയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയം പറയുന്ന ഫ്‌ലാഷ്ബാക്ക് രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് വിവരം. നിലവില്‍ ശിവ കൊരട്ടാലയുടെ ആചാര്യ എന്ന ചിത്രത്തിലാണ് ചിരഞ്ജീവി അഭിനയിക്കുന്നത്.

ഇതിന്റെ ഷൂ്ട്ടിംഗ് പൂര്‍ത്തിയായ ഉടന്‍ തന്നെ പുതിയ ചിത്രത്തിന്റെയും ഷൂട്ടിങ്ങ് ആരംഭിക്കും. ഇത് രണ്ടാം തവണയാണ് നയന്‍താര ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. നേരത്തെ സായ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ നായികയായി നയന്‍സ് വേഷമിട്ടിരുന്നു.

ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. പിന്നീട് സുജീത്ത്, വി.വി വിനായക് എന്നീ പേരുകള്‍ ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് വന്നിരുന്നു.

എന്നാല്‍ ഇവര്‍ തിരക്കഥയില്‍ വരുത്തിയ മാറ്റങ്ങള്‍ താരത്തിന് തൃപ്തികരമാവാതിരുന്നതിനെ തുടര്‍ന്നാണ് തമിഴ് സംവിധായകന്‍ മോഹന്‍രാജ ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത്. നേരത്തെ തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ലാത്തതിനാല്‍ റീമേക്ക് ഉപേക്ഷിക്കുന്നതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്‍.വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫര്‍ നിര്‍മിക്കുന്നത്. എസ് തമന്‍ ആണ് സംഗീത സംവിധാനം.

More in News

Trending

Recent

To Top