തെന്നിന്ത്യ മുഴുവന്‍ നിരവധി ആരാധകരുള്ള താരമാണ് കമല്ഹസന്. ഇപ്പോഴിതാ കോഴിക്കോട് സ്വദേശിനി നേഹ ഫാത്തിമയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് കമല്ഹാസന്. ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങളാണ് നേഹയെ തേടിയെത്തിയത്. വേര്‍ഡ് ആര്‍ട്ടിലൂടെ കമലിന്റെ ചിത്രം ഒരുക്കിയതിനും നേഹയെ അംഗീകാരങ്ങള്‍ തേടിയെത്തി.
ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോഡ്, ഇന്‍ര്‍നാഷ്ണല്‍ ബുക്ക് ഓഫ് റെക്കോഡ്സ് തുടങ്ങിയ ഒട്ടനവധി അംഗീകാരങ്ങളാണ് ഈ പെണ്‍കുട്ടിയെ തേടിയെത്തിരിക്കുന്നത്. വേര്‍ഡ് ആര്‍ട്ട് മാത്രമല്ല, പെന്‍സില്‍ തുമ്പിലും പ്ലാവിലയിലും വരെ ചിത്രങ്ങള്‍ വരച്ച് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച മിടുക്കിയാണ് നേഹ ഫാത്തിമ.
ചെറുപ്പം മുതല്‍ ചിത്രരചനയില്‍ താല്പര്യമുണ്ടായിരുന്ന നേഹ ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാനാണ് വരയിലേക്ക് കടന്നത്. പിന്നീട് പെന്‍സില്‍ തുമ്പിലും പ്ലാവിലയിലും ഒട്ടനവധി ചിത്രങ്ങള്‍ക്ക് ജീവന് നല്കി.
അതേസമയം, ഇന്ത്യന്‍ 2 എന്ന ചിത്രമാണ് കമല്‍ ഹസന്റേതായി അണിയറയില്‍ തയ്യാറാകുന്ന ചിത്രം. 1996-ല്‍ ശങ്കര്‍-കമല്‍ ഹാസന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. അഴിമതി നിറഞ്ഞ സാമൂഹിക വ്യവസ്ഥയ്ക്കെതിരേ പോരാടുന്ന സേനാപതി എന്ന കഥാപാത്രമായാണ് കമല്‍ ചിത്രത്തില്‍ എത്തിയത്. കമല്ഹാസന് പുറമേ സുകന്യ, മനീഷ കൊയ്രാള, ഊര്‍മിള മണ്ഡോദ്കര്, നെടുമുടി വേണു, നാസര്‍, കസ്തൂരി തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...