
Malayalam
പ്രമുഖ നടനോടൊപ്പം റിതു ;പുതിയ സിനിമയോ വിവാഹമോ?; ജിയാ ഇറാനി ഔട്ട് ? അമ്പരപ്പ് മാറാതെ ആരാധകർ !
പ്രമുഖ നടനോടൊപ്പം റിതു ;പുതിയ സിനിമയോ വിവാഹമോ?; ജിയാ ഇറാനി ഔട്ട് ? അമ്പരപ്പ് മാറാതെ ആരാധകർ !
Published on

ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിതു മന്ത്ര. സിനിമയിൽ ചെറിയ വേഷങ്ങളിലും പരസ്യ ചിത്രങ്ങളിലുമൊക്കെ ഋതു പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ബിഗ് ബോസ് ഷോയിലൂടെയാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഷോ ആരംഭിച്ച് വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ ഋതു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ ഫൈനൽ മത്സരാർഥി കൂടിയാണ് റിതു മന്ത്ര.
ഇപ്പോൾ റിതു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മലയാള സിനിമയിൽ കന്നിചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ നടൻ സുദേവ് നായർക്കൊപ്പമുള്ള ചിത്രമാണ് റിതു പങ്കുവച്ചിരിക്കുന്നത് . മലയാള സിനിമയിലെ ദുർഘടം നിറഞ്ഞ ആക്ഷൻ രംഗങ്ങളുള്ള സിനിമകളിൽ സുദേവ് അവിഭാജ്യ ഘടകമാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയായിരുന്ന സുദേവ് നല്ലൊരു മെയ്യഭ്യാസി കൂടിയാണ്.
അടുത്തിടെ മമ്മൂട്ടി ചിത്രമായ വണ്ണിലും സുദേവ് വേഷമിട്ടിരുന്നു. ഇനി തിയറ്ററിൽ റിലീസാകാൻ തയ്യാറെടുക്കുന്ന വിനയൻ ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ടിലും സുദേവ് കഥാപാത്രമാകുന്നുണ്ട്. അതേസമയം റിതുവിനെ സുദേവിനൊപ്പം കണ്ടപ്പോൾ ആരാധകർക്ക് ആദ്യം വിശ്വസ്സിക്കാൻ സാധിച്ചില്ല. രണ്ടുപേരും വളരെ ബോൾഡായിട്ടാണ് ചിത്രത്തിലുള്ളത്. റിതുവിനെ ചേർത്ത് പുതിയ സിനിമ ഒരുങ്ങുന്നുണ്ടോ അതോ മറ്റെന്തെങ്കിലും ആവശ്യത്തിനുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണോ എന്നൊന്നും മനസിലാക്കാൻ സാധിച്ചിട്ടില്ല.
എന്നാൽ ഇതിനിടയിൽ രണ്ടാളും പ്രണയമാണോ? മേഡ് ഫോർ ഈച്ച് അതർ എന്ന് തുടങ്ങി വിവാഹം എന്നാണെന്ന് വരെ ആരാധകർ ചോദിക്കുന്നുണ്ട്. വർഷങ്ങളായി സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് സുദേവ് നായർ എങ്കിലും അധികം വാർത്തകളിൽ താരം നിറയാറില്ല. ഒരു അന്തർമുഖനായതുകൊണ്ടുള്ള എല്ലാ പ്രശ്നങ്ങളും സിനിമയിൽ നിന്നും നേരിടേണ്ടി വന്നിട്ടുള്ള നടനാണ് സുദേവ്.
ഞാൻ ചെയ്യുന്ന വേഷങ്ങൾ എനിക്കു മാത്രമേ ചെയ്യാനാകൂ….നടൻ സുദേവ് നായർ സ്വയം വിലയിരുത്തുന്നതു ഇങ്ങനെയാണ്. അത് എത്രത്തോളം ശരിയാണെന്നു കഥാപാത്രങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകും. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും സ്ക്രീനിൽ സുദേവ് എത്തുമ്പോൾ ആരും ഒന്നു ശ്രദ്ധിക്കും. വേറിട്ട ഫിഗർ ഒരു പ്ളസ് പോയിന്റായിട്ടാണ് താരം കാണുന്നതും. ആരാണീ സുദേവ് നായർ എന്നു മലയാളികൾ ചോദിച്ചിടത്തു നിന്നും താരം ഏറെ വളർന്നു. ഇന്ന് അവസരങ്ങൾ തിരയടിക്കുന്ന ‘തുറമുഖ’ത്തിൽ ആണ് നടൻ.
ഒരു നടൻ എന്നതിലുപരി അടിപൊളി ഡാൻസർ കൂടിയാണ് സുദേവ്. മലയാള സിനിമ വേണ്ട വിധം പരിഗണിക്കാത്ത നായകനായിട്ടാണ് സുദേവിനെ കുറിച്ച് ആരാധകർക്ക് പറയാനുള്ളത്. എന്നാൽ, ഇത്തരം ഒരു ചോദ്യത്തിന് സുദേവ് വളരെ പോസിറ്റിവ് ആയ മറുപടിയാണ് പറയുന്നത്. എന്റെ വ്യക്തിത്വവും രൂപവും ഉപയോഗിച്ച് മലയാള സിനിമയില്‍ എനിക്കുള്ള ഒരു ഇടം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. രൂപത്തിലും ഭാവത്തിലും ശൈലിയിലും എനിക്കു മലയാളിത്തം കുറവാണ്. മുംബൈയില്‍ ജനിച്ചു വളര്‍ന്നയാളാണ്. എന്നിട്ടും ഇത്രയധികം വേഷങ്ങള്‍ കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാണ് സുദേവ് പറയുന്നത്.
ഏതായാലും റിതു ആരാധകർക്ക് ഉടൻ ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം എന്നാണ് സുദേവിനൊപ്പമുള്ള ഫോട്ടോ നൽകുന്ന സൂചന. അമ്മയുടെ മാത്രം തണലിൽ പഠിച്ചു വളർന്ന റിതു ബിഗ് ബോസ് ഹൗസിൽ വലിയ ഒരു ആരാധക വൃന്ദത്തെ തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ബിഗ് ബോസ് ഹൗസിലും വളരെ ബോൾഡായി നിന്ന മത്സരാർത്ഥിയായിരുന്നു റിതു മന്ത്ര.
റിതുവിനെ തേടി സിനിമയിലേക്ക് അവസരങ്ങൾ വരുന്നതായാണ് ആർമി ഗ്രൂപ്പുകളിലും പറയുന്നത്. എന്നാൽ ഇനിയും ചുരുളഴിയാത്ത ചോദ്യം ജിയാ ഇറാനിയാണ് . റിതു ഇതുവരെയും ജിയയുടെ കാര്യത്തിൽ മാത്രം പ്രതികരിച്ചിട്ടില്ല. അതേസമയം സുദേവിനൊപ്പമുള്ള ഫോട്ടോ വൈറലായതോടെ ജിയയുടെ പ്രതികരണം അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
about rithu manthra
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...