ഗാര്‍ഹിക പീഡന വിവരം അറിയിക്കാന്‍ വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട യുവതിയോട് ക്ഷുഭിതയായ വനിതാകമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. നിരവധി പേരാണ് ജോസഫൈന്റെ പ്രതികരണത്തില്‍ വിയോജിപ്പ് അറിയിച്ച് എത്തിയത്.
എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി നിരഞ്ജന അനൂപ്. ഫേസ്ബുക്കിലൂടെയാണ് നിരഞ്ജനയുടെ പ്രതികരണം. നിരഞ്ജനയുടെ പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
‘ഇതിലും നല്ലത് സഹിക്കുന്നതാണ് എന്ന് തോന്നിപോകും മാഡം, ശാസിക്കുന്നതിനു പകരം അല്‍പ്പമെങ്കിലും സ്നേഹത്തോടെ സമീപിച്ചാല്‍ മാത്രമേ ബുദ്ധിമുട്ടുള്ളവര്‍ക്ക് ധൈര്യത്തോടെ നിങ്ങളെ പോലുള്ളവരെ ആശ്രയിക്കാന്‍ പറ്റു’, എന്നും നിരഞ്ജന കുറിച്ചു.
കഴിഞ്ഞ ദിവസം ഒരു ചാനലില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ വിവാദ പ്രതികരണം. എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.
ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന് പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന് മറുപടി നല്‍കിയത്. വേണമെങ്കില്‍ കമ്മിഷനില്‍ പരാതി നല്‍കിക്കോളൂ എന്നാല്‍ സ്ത്രീധനം തിരിച്ചുകിട്ടണമെങ്കില്‍ നല്ലൊരു വക്കീലിനെ വച്ച് കുടുംബക്കോടതിയെ സമീപിക്കണമെന്നാണ് ജോസഫൈന് പറഞ്ഞത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...