Connect with us

കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് പേര് നിര്‍ദ്ദേശിച്ച് ജൂഡ് ആന്റണി ജോസഫ്; വൈറലായി പോസ്റ്റ്

Malayalam

കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് പേര് നിര്‍ദ്ദേശിച്ച് ജൂഡ് ആന്റണി ജോസഫ്; വൈറലായി പോസ്റ്റ്

കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് പേര് നിര്‍ദ്ദേശിച്ച് ജൂഡ് ആന്റണി ജോസഫ്; വൈറലായി പോസ്റ്റ്

നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജൂഡ് ആന്റണി ജോസഫ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും സമകാലിക വിഷയങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് പേര് നിര്‍ദ്ദേശിച്ചിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫ്.

കോവഫൈന്‍ എന്ന പേരാണ് ജൂഡ് പുതിയ വകഭേദത്തിന് നല്‍കിയിരിക്കുന്നത്. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനെ ട്രോളികൊണ്ടായിരുന്നു ജൂഡിന്റെ പോസ്റ്റ്. പങ്കുവെച്ച് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ ജൂഡിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായും എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു ചാനലില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ വിവാദ പ്രതികരണം. എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.

ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്‍ മറുപടി നല്‍കിയത്. വേണമെങ്കില്‍ കമ്മിഷനില്‍ പരാതി നല്‍കിക്കോളൂ എന്നാല്‍ സ്ത്രീധനം തിരിച്ചുകിട്ടണമെങ്കില്‍ നല്ലൊരു വക്കീലിനെ വച്ച് കുടുംബക്കോടതിയെ സമീപിക്കണമെന്നാണ് ജോസഫൈന്‍ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top