Connect with us

കല്യാണ ഫോട്ടോയിൽ കുറേ പൊന്ന് കാണാനുണ്ടല്ലോ ;പിന്നെ എന്തധികാരം സ്ത്രീധന വിരുദ്ധ പോസ്റ്റും കൊണ്ടുവരാൻ; അശ്വതി ശ്രീകാന്തിനെതിരെ വിമർശനം !

Malayalam

കല്യാണ ഫോട്ടോയിൽ കുറേ പൊന്ന് കാണാനുണ്ടല്ലോ ;പിന്നെ എന്തധികാരം സ്ത്രീധന വിരുദ്ധ പോസ്റ്റും കൊണ്ടുവരാൻ; അശ്വതി ശ്രീകാന്തിനെതിരെ വിമർശനം !

കല്യാണ ഫോട്ടോയിൽ കുറേ പൊന്ന് കാണാനുണ്ടല്ലോ ;പിന്നെ എന്തധികാരം സ്ത്രീധന വിരുദ്ധ പോസ്റ്റും കൊണ്ടുവരാൻ; അശ്വതി ശ്രീകാന്തിനെതിരെ വിമർശനം !

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെയും ഭർത്താവ് ശ്രീകാന്തിന്റെയും പ്രണയ വിവാഹമായിരുന്നു. പത്മ എന്ന മകളുടെ അച്ഛനമ്മമാരാണ് ഇവരിപ്പോൾ. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ അശ്വതിയും ഭർത്താവും . വിസ്മയയുടെ ദാരുണാന്ത്യത്തെ തുടർന്ന് അശ്വതി സ്ത്രീധനത്തിനെതിരെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവക്കുകയുണ്ടായി.

പറയാനുള്ളത് ഇനിയും വിവാഹിതരാവാത്ത പെൺകുട്ടികളോടാണ്. വീട്ടിൽ വന്ന് പഴയ പത്രക്കടലാസ് എടുക്കുന്നവർ പോലും നമുക്ക് ഇങ്ങോട്ടാണ് പണം തരാറ്. അത് ഒഴിവാക്കേണ്ടത് വീട്ടുകാരുടെ ആവശ്യമാണെങ്കിൽ കൂടി. അപ്പോൾ അങ്ങോട്ട് പണം കൊടുത്ത്, പൊന്ന് കൊടുത്ത്, തൃപ്തിയാകുമ്പോൾ കൂടെ കൊണ്ട് പോകേണ്ടത്ര വില കുറഞ്ഞ ഒരു വസ്തുവല്ല നിങ്ങളെന്ന ബോധ്യം ഉണ്ടാവണം.’ പണ്ട് എഴുതിയതാണ്, വീണ്ടും ഷെയർ ചെയ്യേണ്ടി വരുന്നതിൽ സങ്കടമുണ്ട് എന്ന് പറഞ്ഞാണ് പോസ്റ്റ്. എന്നാൽ അശ്വതിയുടെ വിവാഹ ചിത്രം എടുത്തുകൊണ്ട് വന്ന് അതിലെ പൊന്നിനെ ചോദ്യം ചെയ്‌തും ഒരാൾ രംഗത്തെത്തി. അശ്വതി അതിന് മറുപടി കൊടുക്കുകയും ചെയ്തു.

‘ചേച്ചിടെ കല്യാണ ഫോട്ടോയില് കുറേ പൊന്ന് കാണാൻ ഉണ്ടല്ലോ, എന്നിട്ട്’ എന്നാണ് കമന്റ്. എന്നാൽ പലരും കാണാതെ പോകുന്ന വധുവിനെ പരിചയപ്പെടുത്തുകയാണ് അശ്വതി ചെയ്തത്.
അത് വിദ്യാഭ്യാസ ലോൺ എടുത്ത് പഠിച്ചു, ഗൾഫിൽ പോയി ജോലി ചെയ്ത് സ്വന്തം ആവശ്യങ്ങൾക്ക് ഉള്ളത് സ്വരുക്കൂട്ടി കല്യാണം കഴിച്ച ഒരു പെണ്ണിന്റെ ഫോട്ടോയാണ്. എന്റെ സമ്പാദ്യം എന്റെ ലോക്കറിൽ തന്നെയുണ്ട്, അതിന്റെ താക്കോലും’ എന്ന് അശ്വതി മറുപടി നൽകി

‘പറയുമ്പോൾ എല്ലാം പറയണമല്ലോ, നിങ്ങൾ എത്ര കൊടുത്തു?’ എന്ന ചോദ്യത്തിന് ഭർത്താവ് ശ്രീകാന്തിനെ ടാഗ് ചെയ്ത്, ‘ദേ, നിങ്ങൾക്ക് സ്ത്രീധനം ഇനത്തിൽ വല്ലോം കിട്ടിയോന്ന്’ എന്നായിരുന്നു അശ്വതിയുടെ മറുപടി

ABOUT ASWATHY SREEKANTH

Continue Reading
You may also like...

More in Malayalam

Trending

Recent

To Top