കൊല്ലത്ത് കഴിഞ്ഞ ദിവസം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യര്‍ത്ഥിനി വിസ്മയുടെ മരണത്തിനു പിന്നാലെ സമാന സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നിരവധി പേരാണ് ഈ വിശയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ വിദ്യാഭ്യാസമാണ് സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമേറിയത്. അതിനാല്‍ സ്വര്‍ണ്ണത്തിന് പകരം മക്കള്‍ക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിനി.
‘സ്ത്രീധന മരണങ്ങള് കാണേണ്ടി വരുന്നത് വേദനജനകമാണ്. പ്രത്യേകിച്ച് കേരളത്തില്‍. 1961ലെ സ്ത്രീധന നിരോധന നിയമം നിലനില്‍ക്കെ എങ്ങനെയാണ് വധുവിന്റെ വീട്ടുകാര്‍ കാറും, ഫ്ലാറ്റും, സ്വര്‍ണ്ണവുമെല്ലാം കല്ല്യാണത്തിന്റെ സ്ത്രീധനമായി നല്‍കുന്നതെന്ന് മനസിലാവുന്നില്ല. ആരെയയാണ് ഇവിടെ കുറ്റപ്പെടുത്തേണ്ടത്.
വരനെയോ വധുവിനെയോ? ദയവ് ചെയ്ത് മാതാപിതാക്കള്‍ സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് കുട്ടികളെ വിവാഹം ചെയ്ത് കൊടുത്ത് അവരുടെ ജീവിതം നശിപ്പിക്കരുത്. അതിന് പകരം അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടത്. വിദ്യാഭ്യാസമാണ് സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമേറിയത്’ എന്നും രഞ്ജിനി കുറിച്ചു.
വിസ്മയയുടെ മരണത്തില്‍ കുടുംബം ദുരൂഹത ഉന്നയിച്ച സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി ലോക് നാഥ് ബെഹറ നിയോഗിച്ചു. ഐ ജി അര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വഷിക്കുക.വിസ്മയയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും വിശദമായും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതനുസരിച്ചാകും കിരണ്‍ കുമാറിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുക. നേരത്തെ ശൂരനാട്ടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ കിരണിനെ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തെക്ക് റിമാന്റ് ചെയ്തു. ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...