മമ്മൂക്കയോട് ഇനിയൊരു കഥ പറയില്ലെന്ന് ഞാൻ തീരുമാനമെടുത്തു; തുറന്ന് പറഞ്ഞ് രണ്‍ജി പണിക്കര്‍

മമ്മൂട്ടിയെ പരിചയപ്പെടുന്ന കാലം തൊട്ട് തന്നെ തങ്ങള്‍ക്കിടയില്‍ പിണക്കവും ഇണക്കവും സ്ഥിരമായിരുന്നെന്ന് രണ്‍ജി പണിക്കര്‍ . ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്
‘പത്രപ്രവര്‍ത്തകനായിരുന്ന സമയത്താണ് ഞാന്‍ മമ്മൂട്ടിയെ പരിചയപ്പെടുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു ഞാന്‍. അതില്‍ വരുന്ന എല്ലാ സിനിമാ ഗോസിപ്പ് ന്യൂസുകളുടെയും മറ്റും മൂലം എന്നെ കാണുമ്പോള്‍ അദ്ദേഹം എന്റെ തലയില്‍ വെയ്ക്കും. ഞാന്‍ തിരിച്ചും പ്രതികരിക്കും,’ രണ്‍ജി പണിക്കര്‍ പറയുന്നു.
‘ഏകലവ്യന്റെ കഥ അദ്ദേഹത്തിനോടാണ് ആദ്യം പറയുന്നത്. ചില കാരണങ്ങളാല്‍ ആ സിനിമ നടക്കാതെപോയി. അതിനുശേഷം മമ്മൂക്കയോട് ഇനിയൊരു കഥ പറയില്ലെന്ന വാശിയില്‍ ഞാന്‍ ഒരു തീരുമാനമെടുത്തു. അക്ബര്‍ എന്ന നിര്‍മാതാവ് സാമ്പത്തികമായി നല്ല ബുദ്ധിമുട്ട് അനുഭവിക്കുന്ന കാലവും. അന്നത്തെ കാലത്ത് ഒരു ഷുവര്‍ ഷോട്ടാണ് എന്ന് തോന്നിയതുകൊണ്ടാണ് താന്‍ പോയി രണ്ജിയുടെ സ്ക്രിപ്റ്റ് വായിച്ച് ഷാജി സംവിധാനം ചെയ്യുന്ന ഒരു സിനിമ ചെയ്യ് എന്ന് നിര്‍മാതാവിനോട് മമ്മൂക്ക പറഞ്ഞത്. എന്നാല്‍ എനിക്ക് ആവശ്യത്തില്‍ കവിഞ്ഞ അഹങ്കാരമുണ്ടായത് കൊണ്ട് ഞാന്‍ ആ സിനിമ ചെയ്യില്ല എന്ന് തന്നെ പറഞ്ഞു. മമ്മൂക്ക വിളിച്ചപ്പോഴും ഞാന്‍ ഇക്കാര്യം പറഞ്ഞു,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...