
Malayalam
പേളിയുടെ വീട്ടിലേയ്ക്ക് വീണ്ടുമൊരു സന്തോഷം കൂടി! പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കുടുബം; ചര്‍ച്ചയായി പോസ്റ്റ്
പേളിയുടെ വീട്ടിലേയ്ക്ക് വീണ്ടുമൊരു സന്തോഷം കൂടി! പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കുടുബം; ചര്‍ച്ചയായി പോസ്റ്റ്

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര ജോഡികളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. ഇവരുടെയും മകള്‍ നിലയുടെയും വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മാര്‍ച്ച് ഇരുപതിനായിരുന്നു പേളി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ഗര്‍ഭിണിയായ കാലം മുതല്‍ കുഞ്ഞ് ജനിച്ച് മൂന്ന് മാസം ആയിട്ടും പേളിയെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയാനാണ് ഏവരും കാത്തിരിക്കുന്നത്. ഓരോ ദിവസവും പുത്തന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇതിനിടെ വീട്ടില്‍ മറ്റൊരു മംഗള കര്‍മ്മം കൂടി നടക്കാന്‍ പോവുകയാണോ എന്ന സംശയവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. പേളിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് റേച്ചലിന്റെ വിവാഹനിശ്ചയം നടക്കുന്നത്. റൂബന്‍ ബിജിയാണ് വരന്.
നിശ്ചയം കഴിഞ്ഞെങ്കിലും ഇരുവരുടെയും വിവാഹം എന്നാണെന്ന കാര്യം വ്യക്തമായിരുന്നില്ല. ഇപ്പോള്‍ അതിനുള്ള മുന്നൊരുക്കങ്ങള്‍ റേച്ചല്‍ നടത്തുന്നതായിട്ടാണ് പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് സൂചിപ്പിക്കുന്നത്. ആയൂര്‍വേദ തെറാപ്പി നടത്തുകയാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങളും വീഡിയോസുമായിരുന്നു താരസഹോദരി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ബ്രൈഡല്‍ ആയൂര്‍വേദ തെറാപ്പി ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. വിവാഹത്തിന് മുന്‍പായി വിഷമുക്തമാക്കി യൗവ്വനം നിലനിര്‍ത്താന്‍ പറ്റുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നാണ് റേച്ചല്‍ പറയുന്നത്.
ഒപ്പം ചികിത്സാരീതികളെ കുറിച്ച് കൂടി സൂചിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് തെറാപ്പി തുടങ്ങിയതെന്നും ഇപ്പോള്‍ തന്നെ നല്ല അനുഭവമാണ് ഉണ്ടായതെന്നും റേച്ചല്‍ പറയുന്നു. വൈകാതെ ഇതിന്റെ റിസള്‍ട്ട് നിങ്ങളെ കാണിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണെന്ന് കൂടി താരം സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ വിവാഹം ഉടനെ ഉണ്ടാവുമെന്നുള്ള സൂചനയാണെന്ന് വ്യക്തമായിരിക്കുകയാണ്. നടിയായും അവതാരകയായും പേളി തിളങ്ങിയപ്പോള്‍ സഹോദരി ഫാഷന്‍ ലോകത്തേക്കായിരുന്നു ചുവടുവെച്ചത്. പഠനത്തിന് ശേഷം ഫാഷന്‍ ഡിസൈനിങ് മേഖലയിലേക്ക് തിരിഞ്ഞ റേച്ചല്‍ ഇടയ്ക്ക് സഹോദരിയ്ക്കും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ശ്രിനീഷ് എത്തയിരുന്നു. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തരപംക്തിയില് സംസാരിക്കവേയാണ് താരം പല കാര്യങ്ങളും താരം തുറന്ന് പറഞ്ഞു. ഇഷ്ടപ്പെട്ട യൂട്യൂബര്‍ ആരാണെന്ന ചോദ്യത്തിന് അര്ജുയു, ശങ്കരന്വ്ളോഗ്, റോഷന്‍സ് വേ്ളാഗ്, മല്ലു ട്രാവലര്‍, കാര്‍ത്തിക് സൂര്യ വ്ളോഗ്, ഇബുള്‍ജെറ്റ്, എന്നിവയാണെന്ന് ശ്രിനിഷ് പറയുന്നു. ശ്രീനിയ്ക്ക് സഹോദരന്മാരുണ്ടോ എന്ന ചോദ്യത്തിന് രണ്ട് പെങ്ങന്മാരുണ്ടെന്ന് പറഞ്ഞ് അവരുടെ ഫോട്ടോയും താരം ഇട്ടിരുന്നു.
നില ബേബിയ്ക്ക് ആണോ പേര്‍ളിയ്ക്ക് ആണോ കൂടുതല്‍ പ്രധാന്യമമെന്ന ചോദ്യത്തിന്, തീര്‍ച്ചയായും എന്റെ ചുരുളമ്മയ്ക്ക് ആണെന്നായിരുന്നു ശ്രീനി പറഞ്ഞത്. മകള്‍ക്ക് നില എന്ന് പേരിട്ടത് ആരാണെന്ന ചോദ്യത്തിന് എന്റെ പൊണ്ടാട്ടി ആണെന്ന് താരം വ്യക്തമാക്കി. പ്രസവത്തിന് ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം ഫോം പൂരിപ്പിക്കുന്ന പേളിയുടെ വീഡിയോ കൂടി ശ്രീനിഷ് പങ്കുവെച്ചിരുന്നു. അപ്പോള്‍ പേളി വാവയുടെ പേരെന്താണെന്ന് ശ്രീനി ചോദിക്കുമ്പോള്‍ നീലുമ്മ, നില എന്ന് പേളി പറയുന്നതും വീഡിയോയിലുണ്ട്.
ഒന്നിച്ചഭിനയിച്ചതില്‍ ഏറ്റവും കംഫര്‍ട്ട് ആയ നായിക ആരാണെന്ന ചോദ്യത്തിന് വരദ, ദിവ്യ നായര്‍, ഷഫ്ന നിസാം, അക്ഷിത ചന്ദ്രന് എന്നിങ്ങനെ നാല് നടിമാരുടേ പേരുകളാണ് ശ്രീനിഷ് പറഞ്ഞത്. ചെന്നൈയില്‍ ഇഷ്ടപ്പെട്ട സ്ഥലം സിസി ബീച്ചാണ്. പേളിയ്ക്കൊപ്പം ആദ്യമെടുത്ത ഫോട്ടോയും ശ്രീനിഷിന്റെ ചെറുപ്പത്തിലെ ഫോട്ടോസും തുടങ്ങി ആരാധകരുടെ ചോദ്യത്തിന് പല വെളിപ്പെടുത്തലുകളും ശ്രീനിഷ് നടത്തിയിരിക്കുകയാണ്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...