
Malayalam
‘വാര്യരേ, നീ ഇത് കണ്ടോ?’..പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
‘വാര്യരേ, നീ ഇത് കണ്ടോ?’..പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും പൂര്‍ണിമ ഇന്ദ്രജിത്തും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങളും യാത്രാവിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് ഇവ വൈറലാകുന്നതും. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഒരു പഴയ ഓര്മ പങ്കിടുകയാണ് പൂര്‍ണിമ.
മഞ്ജു വാരിയരുമൊത്തുള്ള പഴയകാല സിനിമയില്‍ നിന്നുള്ള ഒരു രംഗത്തിന്റെ ചിത്രമാണ് പൂര്‍ണിമ പങ്കുവച്ചത്. ‘വാര്യരേ, നീ ഇത് കണ്ടാ?’ എന്നായിരുന്നു ചിത്രത്തിന് പൂര്‍ണിമ നല്കിയ അടിക്കുറിപ്പ്. ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ഇന്നലെകളില്ലാതെ എന്ന ചിത്രത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. 1997ല്‍ റിലീസിനെത്തിയ ചിത്രമാണ് ഇന്നലെകളില്ലാതെ. മഞ്ജുവിനും പൂര്‍ണിമയ്ക്കും ഒപ്പം ബിജു മേനോനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
സിനിമയിലേക്ക് പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ പൂര്‍ണിമ ഇന്ദ്രജിത്ത് മടങ്ങിവന്നിരുന്നു. ഇപ്പോള്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന സിനിമയിലും പൂര്‍ണിമ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മകള്‍ക്കൊപ്പമുള്ള പൂര്‍ണിമയുടെ ഡാന്‍സ് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ശോ സ്റ്റെപ്പ് തെറ്റി എന്നാണ് പ്രാര്‍ത്ഥന വീഡിയോയ്ക്ക് നല്‍കിയിരക്കുന്ന ക്യാപ്ഷന്‍. വളരെ ചുരുങ്ങിയ നേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയിരി്ക്കുന്നത്. നിരവധി പേര് മകന്റുകളുമായും രംഗത്തെത്തിയിട്ടുണ്ട്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...