Connect with us

ഫിനാലെയ്ക്ക് മുൻപ് ഇത് പറയാമോ എന്ന് അറിയില്ല; ക്ലബ് ഹൗസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, ബിഗ് ബോസ് അങ്ങനെ ഒരിക്കലും ചെയ്യില്ലെന്ന് മുൻ ബിഗ് ബോസ്സ് താരം

Malayalam

ഫിനാലെയ്ക്ക് മുൻപ് ഇത് പറയാമോ എന്ന് അറിയില്ല; ക്ലബ് ഹൗസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, ബിഗ് ബോസ് അങ്ങനെ ഒരിക്കലും ചെയ്യില്ലെന്ന് മുൻ ബിഗ് ബോസ്സ് താരം

ഫിനാലെയ്ക്ക് മുൻപ് ഇത് പറയാമോ എന്ന് അറിയില്ല; ക്ലബ് ഹൗസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, ബിഗ് ബോസ് അങ്ങനെ ഒരിക്കലും ചെയ്യില്ലെന്ന് മുൻ ബിഗ് ബോസ്സ് താരം

ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് മജിസിയ ഭാനു. സ്പോർട്സ് താരമായ മജ്സിയ ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ അറിയപ്പെടുന്നത് . ബിബി 3 ലെ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു മജ്സിയ 50 ദിവസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ പുറത്ത് പോവുകയായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മജിസിയയും സീസൺ 1 ലെ വിജയി സാബുവും പങ്കാളിയായ ഒരു ക്ലബ്ബ് ഹൗസ് ചർച്ചയാണ്. ചർച്ചയിൽ മജിസിയ തന്റെ എലിമിനേഷനെ കുറിച്ച് പറഞ്ഞിരുന്നു. ഭാനു പറഞ്ഞതിലെ പിഴവ് ചൂണ്ടി കാണിച്ച് സാബു മോൻ രംഗത്ത് എത്തിയിരുന്നു. ഇത് പിന്നീട് വലിയ ചർച്ചയായി മാറുകയായിരുന്നു.

തനിക്ക് ഷോയിൽ നിന്ന് പുറത്ത് വരാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നാണ് മജ്സിയ ചർച്ചയിൽ പറഞ്ഞത്. പരീക്ഷയായിരുന്നു. അതിനാൽ തന്നെ ഷോയിൽ നിന്ന് പുറത്ത് വരണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ കൃത്യസമയത്ത് തന്നെ പുറത്തുവരുകയും ചെയ്തു. ഗെയിമിനെ ഗെയിമായിട്ട് മാത്രമേ കണ്ടിട്ടുള്ളൂ. അതിനൊരു ലൈഫ് കൊടുത്തിരുന്നില്ല. കൂടാതെ താൻ ഗെയിമിലേയ്ക്ക് അങ്ങനെ ഇറങ്ങിയിട്ടില്ലെന്നും മജിസിയ ചർച്ചയിൽ പറഞ്ഞു

ഔട്ട് ആയിരുന്നില്ലെങ്കിൽ പരീക്ഷയ്ക്ക് വേണ്ടി പുറത്തു വരുമായിരുന്നോ എന്ന് ഒരാൾ മജിസിയയോട് ചോദിച്ചിരുന്നു. ഇതോടെയാണ് ചർച്ച മറ്റൊരു രീതിയിലേയ്ക്ക് മാറിയത്. ഫിനാലെയ്ക്ക് മുൻപ് ഇത് പറയാമോ എന്ന് അറിയില്ലെന്നും, പരീക്ഷയ്ക്ക് വേണ്ടി കുറെ അഭ്യർത്ഥിച്ചിട്ടാണ് തന്നെ പുറത്ത് വിട്ടതെന്നായിരുന്നു മജ്സിയ പറഞ്ഞു. ഇതിലെ പിഴവ് ചൂണ്ടിക്കാട്ടി കൊണ്ടാണ് സാബു മോൻ എത്തിയത്. പിന്നീട് ഇത് മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു.

ഷോയ്ക്കുള്ളിൽ കയറി കഴിഞ്ഞാൽ നമ്മുടെ ആഗ്രഹത്തിന് പുറത്ത് വിടില്ല എന്നായിരുന്നു സാബു പറഞ്ഞത്. സാബുവിന്റെ വാക്കുകൾ ഇങ്ങനെ.. പരീക്ഷയ്ക്ക് പോകണം എന്ന് പറഞ്ഞാൽ ബിഗ് ബോസ് പുറത്ത് വിടില്ല. കാരണം, ഷോ തുടങ്ങുന്നതിന് മുൻപ്, നിങ്ങളുടെ എല്ലാക്കാര്യവും ഫ്രീയാക്കിയതിന് ശേഷമേ അകത്തേയ്ക്ക് വിടുകയുള്ളൂ. ഒരിക്കലും മജ്സിയയെ പരീക്ഷയുടെ പേരിൽ പുറത്ത് വിടില്ലെന്നും, അത് തനിക്ക് അറിയാമെന്നും സാബു മറുപടിയായി പറഞ്ഞു. എന്നാൽ തന്റെ എവിക്ഷനിൽ ഹാപ്പിയാണ് എന്നാണ് മജ്സിയ മറുപടി പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top