
Malayalam
ആരാധകരുടെ കാത്തിരിപ്പിന് വിരാമം; മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസിംഗ് തീയതി പുറത്ത് വിട്ട് സംവിധായകന്
ആരാധകരുടെ കാത്തിരിപ്പിന് വിരാമം; മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസിംഗ് തീയതി പുറത്ത് വിട്ട് സംവിധായകന്

കോവിഡ് കാരണം പ്രതിസന്ധിയിലായ സിനിമാ മേഖല ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരുന്നതോടെ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് തീയേറ്ററുകള്‍ വൈകാതെ തന്നെ തുറക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ് സംവിധായകനായ ബി ഉണ്ണികൃഷ്ണന്. ചിത്രം വേള്‍ഡ് പ്രീമിയറായി ഒക്ടോബര്‍ 14ന് തീയേറ്ററുകളില്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചു.
നെയ്യാറ്റിന്‍കര ഗോപന് എന്ന മോഹന്‍ലാല്‍ കഥാപാത്രം ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആറാട്ടിന്റെ കഥ. കെജിഎഫ് ചാപ്റ്റര്‍ വണ്ണിലെ വില്ലന്‍ രാമചന്ദ്ര രാജുവാണ് ആറാട്ടില്‍ മോഹന്‍ലാലിന് എതിരാളി ആയി എത്തുന്നത്.
ആറാട്ടിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘വില്ലന്‍’ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. പുലിമുരുകന് ചിത്രത്തിന് ശേഷം മോഹന്‍ലാലിനു വേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.
ശ്രദ്ധ ശ്രീനാഥ് ആണ് ആറാട്ടില്‍ നായിക. നെടുമുടി വേണു, സായ്കുമാര്, വിജയരാഘവന്, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്.
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...