Connect with us

തന്റെ ആദ്യ പുസ്തകം സുഹൃത്ത് നസ്രിയയ്ക്ക് സമ്മാനിച്ച് വിസ്മയ മോഹന്‍ലാല്‍, വൈറലായി കുറിപ്പ്

Malayalam

തന്റെ ആദ്യ പുസ്തകം സുഹൃത്ത് നസ്രിയയ്ക്ക് സമ്മാനിച്ച് വിസ്മയ മോഹന്‍ലാല്‍, വൈറലായി കുറിപ്പ്

തന്റെ ആദ്യ പുസ്തകം സുഹൃത്ത് നസ്രിയയ്ക്ക് സമ്മാനിച്ച് വിസ്മയ മോഹന്‍ലാല്‍, വൈറലായി കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. സിനിമയിലെ തന്റെ സഹപ്രവര്‍ത്തകരുമായെല്ലാം വളരെ നല്ല സൗഹൃദം സൂക്ഷിക്കുന്ന നസ്രിയയും വിസ്മയയും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

വിസ്മയയ്ക്ക് നസ്രിയ, ‘നസായ രായ’ ആണ്. തന്റെ ആദ്യ കവിതാസമാഹാരമായ ‘ഗ്രെയ്‌ന്‌സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ വിസ്മയ നസ്രിയക്കും അയച്ചു കൊടുത്തു. പ്രിയപ്പെട്ട ഷാനു ചേട്ടനും നസായ രായയ്ക്കും എന്നാണ് സ്വന്തം കൈപ്പടയില്‍ വിസ്മയ കുറിച്ചിരിക്കുന്നത്. ”ഞാന്‍ വൈകിപ്പോയി.. പക്ഷേ മായാ, ഇതിലുള്ളതെല്ലാം അതിമനോഹരമാണ്. ഇനിയും തിളങ്ങൂ.” എന്നാണ് നസ്രിയ കുറിച്ചത്.

പൃഥ്വിരാജ്, സുപ്രിയ, അമിതാഭ് ബച്ചന്‍, ദുല്‍ഖര്‍ എന്നിവരും മുന്‍പ് വിസ്മയയുടെ പുസ്തകത്തെ കുറിച്ച് കുറിപ്പുകള്‍ പങ്കുവച്ചിരുന്നു. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്ന് കുറച്ചുനാള്‍ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിച്ച കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടുകയുമുണ്ടായി.

മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.നേരം എന്ന സിനിമയിലൂടെ തമിഴില്‍ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു.നിവിന്‍ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുല്‍ഖര്‍ നിവിന്‍ ഒരുമിച്ച ബാംഗ്ലൂര്‍ ഡെയ്‌സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരയായത്.

More in Malayalam

Trending

Recent

To Top